കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി അഷറഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഭീമന്‍റെ വഴി'. ഒരു മുഴുനീള കോമഡി ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. 1.45 മിനിറ്റ് ദൈര്‍ഘ്യമുള്ള വളരെ രസകരമായ ട്രെയ്‌ലറാണ് പുറത്തിറങ്ങിയിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ട്രെയ്‌ലറില്‍ ഹൈലൈറ്റ്. ഒരു വഴിയെ ചൊല്ലിയുള്ള ചര്‍ച്ചകളും തര്‍ക്കങ്ങളുമാണ് ട്രെയ്‌ലറില്‍ ദൃശ്യമാവുക.
ഏറെ നിരൂപക പ്രശംസ നേടിയ 'തമാശ' എന്ന ചിത്രത്തിന് ശേഷം അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. നടന്‍ ചെമ്പന്‍ വിനോദ് ജോസ് തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ നടനും ഒരു പ്രധാന വേഷത്തിലെത്തുന്നു. അങ്കമാലി ഡയറീസിന് ശേഷം ചെമ്പന്‍ വിനോദ് ജോസ് തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണ് ഭീമന്‍റെ വഴി.
- " class="align-text-top noRightClick twitterSection" data="">
ജിനു ജോസഫ്, മേഘ തോമസ്, ചിന്നു ചാന്ദ്‌നി, നിര്‍മ്മല്‍ പാലാഴി, വിന്‍സി അലോഷ്യസ്, ബിനു പപ്പു, ശബരീഷ് വര്‍മ്മ, ഭഗത് മാനുവല്‍, ദിവ്യ എം നായര്‍, ആര്യ സലീ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. സുരാജ് വെഞ്ഞാറമൂട് ചിത്രത്തില്‍ അതിഥി വേഷത്തിലും പ്രത്യക്ഷപ്പെടും.
ചെമ്പന്‍ വിനോദിന്‍റെ ഉടമസ്ഥതയിലുള്ള ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സും ആഷിക് അബുവിന്‍റെ ഒപിഎം സിനിമാസും ചേര്‍ന്നാണ് നിര്‍മ്മാണം. ഗിരീഷ് ഗംഗാധരന്‍ ആണ് ഛായാഗ്രഹണം. സംവിധായകന്‍ മുഹ്‌സിന്‍ പരാരിയുടെ വരികള്‍ക്ക് വിഷ്‌ണു വിജയ് ആണ് സംഗീതം. കലാസംവിധാനം അഖില്‍ രാജ് ചിറയിലും, എഡിറ്റിങ് നവാഗതനായ നിസാം കാദിരിയും നിര്‍വ്വഹിക്കും.
ഡിസംബര്‍ മൂന്നിന് ചിത്രം തിയേറ്റുകളിലെത്തും. കേരളത്തില്‍ 130ഓളം തിയേറ്ററുകളിലായാണ് ചിത്രം റിലീസിനെത്തുന്നത്.
Also Read: ജെല്ലിക്കെട്ടിന് ശേഷം നിഗൂഢതകളുമായി 'ചുരുളി'; വെടി പൊട്ടിച്ച് വിനയ് ഫോര്‍ട്ട്