ETV Bharat / sitara

Bheemante Vazhi Song | Kunchacko Boban | 'കാറ്റത്തൊരുത്തി'യുമായി ചാക്കോച്ചനും ചെമ്പന്‍ വിനോദും - 'കാറ്റത്തൊരുത്തി' പുറത്തിറങ്ങി

Bheemante Vazhi Song Release | 'ഭീമന്‍റെ വഴി'യിലെ ആദ്യ ഗാനം പുറത്ത്

Bheemante Vazhi first song released  Oruthi video song  Kunchacko Boban new movie  Chemban Vinod new movie  Ashraf Hamza new movie  Angamaly Diaries  Thamaasha  Chembosky Motion Pictures  OPM Cinemas  Suraj Venjaramoodu guest role in Bheemante Vazhi  Film News  Movie News  Malayalam movie news  Malayalam Cinema  Celebrity news  Entertainment news  'ഭീമന്‍റെ വഴി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി  'കാറ്റത്തൊരുത്തി' പുറത്തിറങ്ങി
Bheemante Vazhi song | Kunchacko Boban | 'കാറ്റത്തൊരുത്തി'യുമായി ചാക്കോച്ചനും ചെമ്പന്‍ വിനോദും
author img

By

Published : Nov 19, 2021, 8:35 PM IST

കുഞ്ചാക്കോ ബോബനെ (Kunchacko Boban) നായകനാക്കി അഷറഫ്‌ ഹംസ (Ashraf Hamza) സംവിധാനം ചെയ്യുന്ന 'ഭീമന്‍റെ വഴി' യിലെ (Bheemante Vazhi) ആദ്യ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ 'കാറ്റത്തൊരുത്തി' (Kaattathoruthi) എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

കുഞ്ചാക്കോ ബോബന്‍, ചെമ്പന്‍ വിനോദ് (Chemban Vinod Jose), ചിന്നു ചാന്ദിനി (Chinnu Chandni), വിന്‍സി അലോഷ്യസ് (Vincy Aloshious) എന്നിവരാണ് 4.59 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനരംഗത്തിലുള്ളത്. മുഹ്‌സിന്‍ പരാരിയുടെ (Muhsin Parari) വരികള്‍ക്ക് വിഷ്‌ണു വിജയുടെ (Vishnu Vijay) സംഗീതത്തില്‍ അദ്ദേഹം തന്നെയാണ് ആലപിച്ചിരിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

ഏറെ നിരൂപക പ്രശംസ നേടിയ 'തമാശ' (Thamaasha) എന്ന ചിത്രത്തിന് ശേഷം അഷ്‌റഫ് ഹംസ (Ashraf Hamza) സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഭീമന്‍റെ വഴി'. നടന്‍ ചെമ്പന്‍ വിനോദ് ജോസ്‌ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ നടനും ഒരു പ്രധാന വേഷത്തിലെത്തുന്നു. അങ്കമാലി ഡയറീസിന് (Angamaly Diaries)ശേഷം ചെമ്പന്‍ വിനോദ് ജോസ്‌ തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണിത്.

Also Read:Mohanlal's BMW Cycle | മോഹന്‍ലാലിന്‍റെ സവാരി മാത്രമല്ല ബിഎംഡബ്ല്യു സൈക്കിളിന്‍റെ വിലയും വിസ്‌മയിപ്പിക്കും

ജിനു ജോസഫ്, മേഘ തോമസ്, ചിന്നു ചാന്ദ്‌നി, നിര്‍മ്മല്‍ പാലാഴി, വിന്‍സി അലോഷ്യസ്, ബിനു പപ്പു, ശബരീഷ് വര്‍മ, ഭഗത് മാനുവല്‍, ദിവ്യ എം നായര്‍, ആര്യ സലീ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. സുരാജ് വെഞ്ഞാറമ്മൂട് (Suraj Venjaramoodu) അതിഥി വേഷത്തിലും പ്രത്യക്ഷപ്പെടും.

ചെമ്പന്‍ വിനോദിന്‍റെ ഉടമസ്ഥതയിലുള്ള ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സും (Chembosky Motion Pictures) ആഷിഖ് അബുവിന്‍റെ (Aashiq Abu) ഒപിഎം (OPM Cinemas) സിനിമാസും ചേര്‍ന്നാണ് നിര്‍മാണം. ഗിരീഷ്‌ ഗംഗാധരന്‍ ആണ് ഛായാഗ്രഹണം. കലാസംവിധാനം അഖില്‍ രാജ്‌ ചിറയിലും, എഡിറ്റിങ് നവാഗതനായ നിസാം കാദിരിയും നിര്‍വഹിക്കുന്നു.

ഡിസംബര്‍ മൂന്നിന് ചിത്രം തിയേറ്റുകളിലെത്തും (Bheemante Vazhi release). കേരളത്തില്‍ 130ഓളം തിയേറ്ററുകളിലായാണ് റിലീസ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.