ലോക കാന്‍സര്‍ ദിനത്തില്‍ കാന്‍സര്‍ രോഗികള്‍ക്കായി തലമുടി ദാനം ചെയ്ത് പ്രമുഖ ഡബ്ബിങ് കലാകാരി ഭാഗ്യലക്ഷ്മി. വഴുതക്കാട് വിമന്‍സ് കോളേജില്‍ കാന്‍സര്‍ ബോധവത്കരണ പരിപാടിയില്‍ മുഖ്യാതിഥി ആയി പോയ ഭാഗ്യലക്ഷ്മി തിരികെ വന്നത് മുടി മുറിച്ചാണ്. ഇതിൻ്റെ ചിത്രവും വീഡിയോയും അവർ സോഷ്യൽ മീഡിയയിലും പങ്കുവച്ചിട്ടുണ്ട്.
‘ഏറെ കാലമായി മനസില്‍ ഇക്കാര്യം ഉണ്ടായിരുന്നു.സുഹൃത്തുക്കളോടൊക്കെ പറയുമ്പോള്‍ അവര്‍ തടയും. നീണ്ട മുടിയാണ് ഭംഗി, അത് മുറിക്കരുതെന്നൊക്കെ പറയും. അതുകൊണ്ട് ഇത്തവണ ഞാന്‍ ആരോടും പറഞ്ഞില്ല. സത്യത്തില്‍ മുടി മൊട്ടയടിക്കണം എന്നു വിചാരിച്ചാണ് പോയത്. പക്ഷെ അവിടെ ഉള്ളവര്‍ മുടി മുറിക്കാനുള്ള സജ്ജീകരണങ്ങളേ ഏര്‍പ്പെടുത്തിയിരുന്നുള്ളൂ,’ ഭാഗ്യലക്ഷ്മി പറഞ്ഞു.
- " class="align-text-top noRightClick twitterSection" data="">
- " class="align-text-top noRightClick twitterSection" data="">