തന്‍റെ അഭിനയ ജീവിതത്തില്‍ എന്നും വ്യത്യസ്ത വേഷങ്ങൾ ചെയ്യാൻ ശ്രദ്ധ ചെലുത്തുന്ന ബോളിവുഡ് താരമാണ് ആയുഷ്മാൻ ഖുറാന. അന്ധാദൂൻ, ബദായ് ഹോ, ആർട്ടിക്കിൾ 15 തുടങ്ങിയ ചിത്രങ്ങളെല്ലാം അതിന് ഉദ്ദാഹരണങ്ങളാണ്. പുതിയ ചിത്രമായ ബാലയിലും ഇത്തരത്തിലുള്ള വേറിട്ടൊരു വേഷത്തിലാണ് ആയുഷ്മാൻ ഖുറാന എത്തുന്നത്.
കഷണ്ടിയുള്ള ഓരാൾ നേരിടുന്ന പ്രശ്നങ്ങളാണ് കഥയുടെ ഇതിവൃത്തം. തൊപ്പിയൊക്കെ വച്ച് ബൈക്കില്‍ ഷാരൂഖ് ഖാന്‍റെ 'കൊയി ന കൊയി ചാഹിയെ' എന്ന ഗാനം പാടി വരുന്ന യുവാവാണ് ടീസറിന്‍റെ തുടക്കത്തില്‍. എന്നാല്‍ പെട്ടന്നൊരു കാറ്റ് വീശി തൊപ്പി പറന്നതോടെ നായകന്‍റെ കഷണ്ടി പുറത്തായി. അതോടെ പാട്ടും മാറി. രാജേഷ് ഖന്നയുടെ കട്ടി പതങ്ങിലെ 'യെ ജൊ മൊഹബ് ഹൈ'യും പാടിയാണ് പിന്നീടുള്ള യാത്ര.
- " class="align-text-top noRightClick twitterSection" data="">
ബോൾഡല്ല, ചില ബാൾഡ് നീക്കങ്ങൾക്കുള്ള സമയമായെന്നാണ് ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസർ പങ്കുവച്ച് കൊണ്ട് ആയുഷ്മാൻ ട്വീറ്റ് ചെയ്തത്. അമർ കൗശിക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഭൂമി പട്നേക്കർ, യാമി ഗൗതം എന്നിവരും വേഷമിടുന്നു. ദിനേഷ് വിജനാണ് ചിത്രം നിർമിക്കുന്നത്. ചിത്രം നവംബർ 22ന് തിയേറ്ററുകളിൽ എത്തും.