ETV Bharat / sitara

ആ വീഡിയോ വേദനിപ്പിച്ചെങ്കില്‍ ഖേദിക്കുന്നു; ആശ ശരത് - evide video

ഭര്‍ത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് നടി ഫേസ്ബുക്ക് ലൈവില്‍ എത്തിയത് സിനിമയുടെ പ്രമോഷന്‍റെ ഭാഗമാണെന്ന് തിരിച്ചറിയാതെ നിരവധി ആളുകളാണ് വിശ്വസിച്ചത്.

ആ വീഡിയോ വേദനിപ്പിച്ചെങ്കില്‍ ഖേദിക്കുന്നു; ആശ ശരത്
author img

By

Published : Jul 5, 2019, 10:22 AM IST

സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി ഭര്‍ത്താവിനെ കാണാനില്ല എന്ന തരത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തതില്‍ ഖേദപ്രകടനവുമായി നടി ആശ ശരത്. സമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചുവെന്നാരോപിച്ച് നടിക്കെതിരെ അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന പൊലീസില്‍ പരാതിയുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ആശ ശരത്തിന്‍റെ പ്രതികരണം.

  • " class="align-text-top noRightClick twitterSection" data="">

'എവിടെയുടെ ഫേസ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. സംവിധായകനും സിനിമയിലെ അണിയറപ്രവര്‍ത്തകരുമെല്ലാം കൂട്ടായി എടുത്ത തീരുമാനമായിരുന്നു ആ വീഡിയോ. പ്രൊമോഷണല്‍ വിഡിയോ ആണെന്ന് പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. ചിലര്‍ക്കെങ്കിലും മറിച്ചുള്ള ആശങ്കകളുണ്ടായത് എന്നോടുള്ള സ്‌നേഹം കൊണ്ടാണെന്നാണ് മനസിലാക്കുന്നത്. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ വിഷമമുണ്ട്. ആശാ ശരത് ആയല്ല, ആ സിനിമയിലെ കഥാപാത്രമായാണ് ഞാൻ പ്രത്യക്ഷപ്പെട്ടത്', ആശ ശരത് പറയുന്നു.

ഭര്‍ത്താവിനെ കാണാനില്ലെന്ന മുഖവുരയോടെയാണ് നടി കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലെത്തിയത്. 'കഴിഞ്ഞ 45 ദിവസത്തോളമായി ഭര്‍ത്താവിനെ കാണാനില്ല. സക്കറിയ എന്നാണ് അദ്ദേഹത്തിന്‍റെ പേര്, തബല ആര്‍ട്ടിസ്റ്റാണ്. എന്തെങ്കിലും വിവരം കിട്ടുന്നവര്‍ കട്ടപ്പന പൊലീസ് സ്‌റ്റേഷനില്‍ അറിയിക്കണം,' എന്നാണ് നടി ലൈവില്‍ വ്യക്തമാക്കിയത്. വീഡിയോ യഥാർത്ഥമാണെന്ന് തെറ്റിദ്ധരിച്ച് നിരവധി പേരാണ് കട്ടപ്പന പൊലീസ് സ്റ്റേഷനില്‍ കാര്യമറിയാനായി വിളിച്ചത്.

Intro:Body:

ആ വീഡിയോ വേദനിപ്പിച്ചെങ്കില്‍ ഖേദിക്കുന്നു; ആശ ശരത്

ഭര്‍ത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് നടി ഫേസ്ബുക്ക് ലൈവില്‍ എത്തിയത് സിനിമയുടെ പ്രമോഷന്‍റെ ഭാഗമാണെന്ന് തിരിച്ചറിയാതെ നിരവധി ആളുകളാണ് വിശ്വസിച്ചത്. 

സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഭര്‍ത്താവിനെ കാണാനില്ല എന്ന തരത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തതില്‍ ഖേദപ്രകടനവുമായി നടി ആശ ശരത്. സമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചുവെന്നാരോപിച്ച് നടിക്കെതിരെ അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന പൊലീസില്‍ പരാതിയുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ആശ ശരത്തിന്‍റെ പ്രതികരണം.

'എവിടെയുടെ ഫേസ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. സംവിധായകനും സിനിമയിലെ അണിയറപ്രവര്‍ത്തകരുമെല്ലാം കൂട്ടായി എടുത്ത തീരുമാനമായിരുന്നു ആ വീഡിയോ. പ്രൊമോഷണല്‍ വിഡിയോ ആണെന്ന് പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. ചിലര്‍ക്കെങ്കിലും മറിച്ചുള്ള ആശങ്കകളുണ്ടായത് എന്നോടുള്ള സ്‌നേഹം കൊണ്ടാണെന്നാണ് മനസിലാക്കുന്നത്. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ വിഷമമുണ്ട്. ആശാ ശരത് ആയല്ല, ആ സിനിമയിലെ കഥാപാത്രമായാണ് ഞാൻ പ്രത്യക്ഷപ്പെട്ടത്', ആശ ശരത് പറയുന്നു. 

ഭര്‍ത്താവിനെ കാണാനില്ലെന്ന മുഖവുരയോടെയാണ് നടി കഴിഞ്ഞ ദിവസം ഫേസ്ബുക്ക്  ലൈവിലെത്തിയത്. 'കഴിഞ്ഞ 45 ദിവസത്തോളമായി ഭര്‍ത്താവിനെ കാണാനില്ല. സക്കറിയ എന്നാണ് അദ്ദേഹത്തിന്റെ പേര്, തബല ആര്‍ട്ടിസ്റ്റാണ്. എന്തെങ്കിലും വിവരം കിട്ടുന്നവര്‍ കട്ടപ്പന പൊലീസ് സ്‌റ്റേഷനില്‍ അറിയിക്കണം,' എന്നാണ് നടി ലൈവില്‍ വ്യക്തമാക്കിയത്. വീഡിയോ യഥാർത്ഥമാണെന്ന് തെറ്റിദ്ധരിച്ച് നിരവധി പേരാണ് കട്ടപ്പന പൊലീസ് സ്റ്റേഷനില്‍ കാര്യമറിയാനായി വിളിച്ചത്.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.