ETV Bharat / sitara

ആര്യനെ സ്വീകരിച്ച് 'മന്നത്'; ചേര്‍ത്തുപിടിച്ച് ഷാരൂഖ് ഖാൻ - entertainment

28 ദിവസങ്ങള്‍ക്ക് ശേഷമാണ് ആര്യന്‍ ഖാന്‍ ജയില്‍ മോചിതനാകുന്നത്. വ്യാഴാഴ്ച ജാമ്യം ലഭിച്ചുവെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ജയില്‍ മോചനം നീണ്ടുപോവുകയായിരുന്നു.

SITARA  Aryan Khan  jail  Aryan Khan walk out of Mumbai Arthur road jail  ജയില്‍ മോചിതനായി ആര്യന്‍ ഖാന്‍  ആര്യന്‍ ഖാന്‍  bail  latest  top  news  latest news  top news  entertainment  entertainment news
ജയില്‍ മോചിതനായി ആര്യന്‍ ഖാന്‍
author img

By

Published : Oct 30, 2021, 11:20 AM IST

Updated : Oct 30, 2021, 2:38 PM IST

മുംബൈ: ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ ആര്യന്‍ ഖാന്‍ ജയില്‍ മോചിതനായി. ആര്യനെ ഒപ്പം കൂട്ടാനെത്തിയ അച്ഛൻ ഷാരൂഖ് ഖാനെ മകനെ തന്‍റെ വീടായ മന്നത്തിലേക്ക് കൊണ്ടുപോയി. 28 ദിവസങ്ങള്‍ക്ക് ശേഷമാണ് ആര്യന്‍ ഖാന്‍ ജയില്‍ മോചിതനാകുന്നത്. വ്യാഴാഴ്‌ച്ച ജാമ്യം ലഭിച്ചെങ്കിലും ജാമ്യ ഉത്തരവിന്‍റെ പകര്‍പ്പ് കൃത്യസമയത്ത് ജയിലില്‍ എത്തിക്കാത്തതിനെ തുടര്‍ന്നാണ് ആര്യന്‍ ഖാന്‍റെ ജയില്‍ മോചനം നീണ്ടുപോയത്. വഴിനീളെ താരത്തെ കാണാൻ വൻജനാവലിയാണ് തടിച്ചു കൂടിയത്.

കര്‍ശന വ്യവസ്ഥകളോടെയാണ് ബോംബെ ഹൈക്കോടതി ആര്യന്‍ ഖാന് ജാമ്യം അനുവദിച്ചത്. ആര്യനൊപ്പം, സുഹൃത്ത് അര്‍ബാസ് മെര്‍ച്ചന്‍റ്‌, മോഡല്‍ മുണ്‍ മുണ്‍ ധമേച്‌ഛ എന്നിവര്‍ക്ക് 14 വ്യവസ്ഥകളോടെ ബോംബെ ഹൈക്കോടതി ജാമ്യം നല്‍കിയത്. രാജ്യം വിട്ട് പോകരുത്, പാസ്‌പോര്‍ട് കോടതിയില്‍ കെട്ടിവയ്‌ക്കണം, എല്ലാ വെള്ളിയാഴ്‌ചയും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം എന്നിവയാണ് 14 ഉപാധികള്‍.

ജയില്‍ മോചിതനായി ആര്യന്‍ ഖാന്‍

വെള്ളിയാഴ്‌ച്ച വൈകിട്ടാണ് കോടതി ജാമ്യ ഉത്തരവിറക്കിയത്. കഴിഞ്ഞ ദിവസം ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കി രേഖകള്‍ ജയിലില്‍ വൈകിട്ട് 5.30ന് മുന്‍പ് സമര്‍പ്പിക്കാന്‍ അഭിഭാഷകര്‍ക്ക് കഴിയാത്തതിനെ തുടര്‍ന്നാണ് ജയില്‍ മോചനം ഒരു ദിവസം കൂടി വൈകിയത്. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ജാമ്യ ഉത്തരവ് മുംബൈ ജയില്‍ അധികൃതര്‍ കൈപ്പറ്റി.

Also Read: കപ്പലിലെ ലഹരി മരുന്ന് കേസ്: എൻഐഎ ഏറ്റെടുത്തേക്കും

ഷാരൂഖിന്‍റെ കുടുംബസുഹൃത്തായ ബോളിവുഡ് നടി ജൂഹി ചൗളയാണ് ആര്യന്‍ ഖാന് വേണ്ടി ജാമ്യം നിന്നത്. രേഖകളില്‍ ചേര്‍ക്കാന്‍ രണ്ട് ഫോട്ടോകള്‍ കരുതാന്‍ ജൂഹി ചൗള വിട്ടുപോയതാണ് ആര്യന്‍റെ ജയില്‍ മോചനം വൈകാനുള്ള ഒരു കാരണം. ഒക്‌ടോബര്‍ രണ്ടിനാണ് കേസുമായി ബന്ധപ്പെട്ട് ആര്യന്‍ ഖാനെ എന്‍സിബി അറസ്‌റ്റ് ചെയ്തത്. ഒക്‌ടോബര്‍ എട്ട് മുതല്‍ ആര്യന്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലായിരുന്നു.

ജയില്‍ മോചിതനായ ആര്യന്‍ കുടുംബത്തോടൊപ്പം വീട്ടിലേയ്ക്ക് തിരിച്ചു. പുറത്തിറങ്ങിയ ആര്യനുമായി വാഹനവ്യൂഹം താരത്തിന്‍റെ വീടായ മന്നത്തിലേയ്ക്ക് പുറപ്പെട്ടു. ആര്യന്‍ ഖാനെ സ്വീകരിക്കാന്‍ രാവിലെ തന്നെ ഷാരൂഖ് ഖാന്‍ ആര്‍തര്‍ റോഡ് ജയിലില്‍ എത്തുകയായിരുന്നു.

Last Updated : Oct 30, 2021, 2:38 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.