തന്‍റെ പ്രണയത്തിന്, ആറാം വിവാഹവാർഷികത്തിൽ ആശംസകൾ നേർന്ന് അനു സിത്താര. 2015 ജൂലൈ എട്ടിനാണ് ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുപ്രസാദും അനു സിത്താരയും വിവാഹിതരാകുന്നത്. പ്രണയവിവാഹം ലളിതമായ ചടങ്ങുകളോടെയായിരുന്നു..
- " class="align-text-top noRightClick twitterSection" data="
">
കല്യാണ വാർഷിക ദിനത്തിൽ ഒരു ഓര്‍മചിത്രവും അനു സിത്താര പങ്കുവച്ചു. ഹാപ്പി ആനിവേഴ്‌സറി മൈ ലവ് എന്ന ക്യാപ്ഷനോടെയാണ് ഇരുവരും വരണമാല്യം ചാർത്തിയിരിക്കുന്ന ഫോട്ടോ അനു ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
Also Read: പെട്രോൾ വില 100 കടക്കുമ്പോൾ ആരോഗ്യം നോക്കാം; ട്രോളിലൂടെ സണ്ണി ലിയോണിന്‍റെ പ്രതിഷേധം
നർത്തകി കൂടിയായ അനു സിത്താര സ്കൂൾ കലോത്സവ വേദികളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നതും സിനിമയിലേക്ക് എത്തുന്നതും.
2013ൽ പൊട്ടാസ് ബോംബ് എന്ന ചിത്രമാണ് അനുവിന്‍റെ ആദ്യ സിനിമ. സഹനടിയായി സിനിമയിലെത്തിയ അനു ഇന്ന് മലയാളത്തിലെ മുൻനിര നായികമാരിലൊരാളാണ്.