ETV Bharat / sitara

ചിത്രീകരണത്തിനിടെ പരിക്കേറ്റുവെന്ന് റിപ്പോർട്ടുകൾ; സുഖമായി ഇരിക്കുന്നുവെന്ന് അനുഷ്‌ക ഷെട്ടി - anushka shetty new movie

ചിരഞ്ജീവി, നയൻതാര, അമിതാഭ് ബച്ചൻ എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്ന സായ് റാ നരസിംഹ റെഡ്ഡിയുടെ ചിത്രീകരണത്തിനിടെയാണ് അനുഷ്‌ക ഷെട്ടിക്ക് പരിക്കേറ്റത്. ചിത്രത്തില്‍ അതിഥി വേഷത്തിലാണ് അനുഷ്‌ക എത്തുന്നത്.

ചിത്രീകരണത്തിനിടെ പരിക്കേറ്റുവെന്ന് റിപ്പോർട്ടുകൾ; സുഖമായി ഇരിക്കുന്നുവെന്ന് അനുഷ്ക
author img

By

Published : Jun 28, 2019, 3:12 PM IST

Updated : Jun 28, 2019, 3:18 PM IST

സിനിമാ ചിത്രീകരണത്തിനിടെ നടി അനുഷ്‌ക ഷെട്ടിക്ക് പരിക്കേറ്റുവെന്ന് റിപ്പോര്‍ട്ടുകള്‍. ചിരഞ്ജീവി കേന്ദ്ര കഥാപാത്രമാകുന്ന സായ് റാ നരസിംഹ റെഡ്ഡിയുടെ ചിത്രീകരണത്തിനിടെയാണ് നടിക്ക് പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തമിഴ്-തെലുങ്ക് ഭാഷകളില്‍ പുറത്തിറങ്ങുന്ന സിനിമയുടെ സെറ്റില്‍ വച്ച് നടിയുടെ കാലില്‍ പൊട്ടലുണ്ടായെന്നും ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണെന്നുമാണ് മാധ്യമങ്ങളില്‍ വാർത്ത വന്നത്. അതേ സമയം താന്‍ സിയാറ്റിലില്‍ ആണ് ഇപ്പോഴുള്ളതെന്നും പൂര്‍ണ ആരോഗ്യവതിയായി ഷൂട്ടിങില്‍ തുടരുകയാണെന്നും അനുഷ്‌ക സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. നിരവധി പേരാണ് നടിയുടെ ആരോഗ്യ സ്ഥിതി അന്വേഷിച്ച് കൊണ്ട് സന്ദേശങ്ങളും കമന്‍റുകളും അയച്ചിരിക്കുന്നത്.

ബാഹുബലിക്കും ബാഗമതിക്കും ശേഷം അനുഷ്‌ക അഭിനയിക്കുന്ന ചിത്രമാണ് സായ് റാ നരസിംഹ റെഡ്ഡി. ചിത്രത്തില്‍ അതിഥി വേഷത്തിലാണ് അനുഷ്‌ക എത്തുന്നത്. പക്ഷേ സിനിമയില്‍ വളരെ പ്രധാനപ്പെട്ട ഒരു രംഗത്ത് അനുഷ്‍കയുമുണ്ട്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്ക് മാത്രമായി 50 കോടി രൂപയാണ് ചിലവാക്കിയിട്ടുള്ളത്. അതേ സമയം ഹേമന്ദ് മധുരാകര്‍ സംവിധാനം ചെയ്യുന്ന സൈലന്‍സിലും നടി അഭിനയിക്കുന്നുണ്ട്. സൈലന്‍സില്‍ മാധവനൊപ്പമാണ് അനുഷ്‌ക അഭിനയിക്കുന്നത്.

Intro:Body:

ചിത്രീകരണത്തിനിടെ പരിക്കേറ്റുവെന്ന് റിപ്പോർട്ടുകൾ സുഖമായി ഇരിക്കുന്നുവെന്ന് അനുഷ്ക

ചിരഞ്ജീവി, നയൻതാര, അമിതാഭ് ബച്ചൻ എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്ന സെയ് റാ നരസിംഹ റെഡ്ഡിയുടെ ചിത്രീകരണത്തിനിടെയാണ് അനുഷക്കക്ക് പരിക്കേറ്റത്. ചിത്രത്തില്‍ അതിഥി വേഷത്തിലാണ് അനുഷ്ക എത്തുന്നത്.

സിനിമാ ചിത്രീകരണത്തിനിടെ നടി അനുഷ്‌ക ഷെട്ടിക്ക് പരിക്കേറ്റുവെന്ന് റിപ്പോര്‍ട്ടുകള്‍. ചിരഞ്ജീവി കേന്ദ്ര കഥാപാത്രമാകുന്ന സായ് റാ നരസിംഹറെഡ്ഢിയുടെ ചിത്രീകരണത്തിനിടെയാണ് നടിക്ക് പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

തമിഴ്-തെലുങ്ക് ഭാഷകളില്‍ പുറത്തിറങ്ങുന്ന സിനിമയുടെ സെറ്റില്‍ വച്ച് നടിയുടെ കാലില്‍ പൊട്ടലുണ്ടായെന്നും ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണെന്നുമാണ് മാധ്യമങ്ങളില്‍ വാർത്ത വന്നത്. അതേ സമയം താന്‍ സിയാറ്റിലില്‍ ആണ് ഇപ്പോഴുള്ളതെന്നും പൂര്‍ണ ആരോഗ്യവതിയായി ഷൂട്ടിംഗില്‍ തുടരുകയാണെന്നും അനുഷ്‌ക സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. നിരവധി പേരാണ് നടിയ്ക്ക് ആരോഗ്യം അന്വേഷിച്ച് കൊണ്ട് സന്ദേശങ്ങളും കമന്റുകളും അയച്ചിരിക്കുന്നത്.

ബാഹുബലിയ്ക്കും ബാഗമതിയ്ക്കും ശേഷം അനുഷ്‌ക അഭിനയിക്കുന്ന ചിത്രമാണ് സായ് റാ നരസിംഹ റെഡ്ഢി. ചിത്രത്തില്‍ അതിഥി വേഷത്തിലാണ് അനുഷ്ക എത്തുന്നത്. പക്ഷേ സിനിമയില്‍ വളരെ പ്രധാനപ്പെട്ട ഒരു രംഗത്ത് അനുഷ്‍കയുമുണ്ട്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്ക് മാത്രമായി 50 കോടി രൂപയാണ് ചിലവാക്കിയിട്ടുള്ളത്. അതേ സമയം ഹേമന്ത് മധുരാകര്‍ സംവിധാനം ചെയ്യുന്ന സൈലന്‍സിലും നടി അഭിനയിക്കുന്നുണ്ട്. സൈലന്‍സില്‍ മാധവനൊപ്പമാണ് അനുഷ്‌ക അഭിനയിക്കുന്നത്. 

Conclusion:
Last Updated : Jun 28, 2019, 3:18 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.