ETV Bharat / sitara

സൂപ്പർ ഡീലക്സ് നഷ്ടപ്പെടുത്തിയതിൽ ഖേദിക്കുന്നു; അനുരാഗ് കശ്യപ്

‘സൂപ്പർ ഡീലക്സി’ലെ ഒരു കഥ എഴുതാനായി സംവിധായകൻ കുമാരരാജ അനുരാഗിനെ സമീപിച്ചിരുന്നുവെങ്കിലും ചിത്രത്തിൻ്റെ ഭാഗമാകാൻ അനുരാഗിനു കഴിഞ്ഞിരുന്നില്ല. ക്ഷണിക്കപ്പെട്ട അതിഥികൾക്കു വേണ്ടി ഒരുക്കിയ ചിത്രത്തിൻ്റെ പ്രത്യേക സ്ക്രീനിംഗ് കണ്ടതിനു ശേഷമായിരുന്നു അനുരാഗിൻ്റെ പ്രതികരണം.

author img

By

Published : Mar 15, 2019, 7:42 PM IST

superdelux1

ട്രെയിലർ പുറത്തിറങ്ങിയതു മുതൽ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ത്യാഗരാജൻ കുമാരരാജയുടെ സംവിധാനത്തിലൊരുങ്ങുന്ന 'സൂപ്പർ ഡീലക്സ്'. തമിഴിൻ്റെ വിജയ് സേതുപതിയും മലയാളത്തിൻ്റെ ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രം തമിഴർക്കും മലയാളികൾക്കും ഏറെ പ്രതീക്ഷ നൽകുന്നതാണ്. ചിത്രത്തെ കുറിച്ചുള്ള ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിൻ്റെ പ്രതികരണമാണ് ഇപ്പോൾ​ ശ്രദ്ധേയമാകുന്നത്. സൂപ്പർ ഡീലക്സിൻ്റെ ഭാഗമാകാനുള്ള അവസരം നഷ്ടപ്പെടുത്തിയതിൽ ഖേദമുണ്ടെന്ന് തുറന്നു പറയുകയാണ് അനുരാഗ് കശ്യപ്.

ക്ഷണിക്കപ്പെട്ട അതിഥികൾക്കു വേണ്ടി ഒരുക്കിയ ചിത്രത്തിൻ്റെ പ്രത്യേക സ്ക്രീനിംഗ് കണ്ടതിനു ശേഷമായിരുന്നു അനുരാഗിൻ്റെ പ്രതികരണം. “കുമാരരാജയുടെ ‘സൂപ്പർ ഡീലക്സ്’ കണ്ടു- അത്ഭുതപ്പെടുത്തുന്ന ചിത്രം, ആഘോഷിക്കാൻ ഒരുപാടുണ്ട്. സിനിമ കണ്ടു കഴിഞ്ഞപ്പോൾ ചിത്രത്തിൻ്റെ ഭാഗമാകാനുള്ള അവസരം നഷ്ടപ്പെടുത്തിയതിൽ എനിക്ക് ഖേദം തോന്നി. കുമാരരാജ നിർഭയനായ സംവിധായകനാണ്,”അനുരാഗ് കശ്യപ് തൻ്റെ ട്വിറ്ററിൽ കുറിച്ചു.

  • After having seen the film , my regret to not be part of “Super Deluxe” has grown multi-folds.. KumarRaja is an unabashed , fearless filmmaker with so many tricks up his sleeves. I am not at liberty to say things but you just don’t see it coming..

    — Anurag Kashyap (@anuragkashyap72) March 14, 2019 " class="align-text-top noRightClick twitterSection" data=" ">

പ്രത്യേക സ്ക്രീനിംഗിന് അനുരാഗിനെയും കുമാരരാജ ക്ഷണിച്ചിരുന്നു. ആന്തോളജി സിനിമ വിഭാഗത്തിൽ വരുന്ന ‘സൂപ്പർ ഡീലക്സി’ലെ ഒരു കഥ എഴുതാനായി കുമാരരാജ അനുരാഗിനെ സമീപിച്ചിരുന്നുവെങ്കിലും ചിത്രത്തിൻ്റെ ഭാഗമാകാൻ അനുരാഗിനു കഴിഞ്ഞിരുന്നില്ല. മിഷ്കിൻ, നീലൻ കെ ശേഖർ, നളൻ കുമാരസ്വാമി, കുമാരരാജ എന്നിവരാണ് സൂപ്പർ ഡീലക്സ്സിൻ്റെകഥകൾ എഴുതിയിരിക്കുന്നത്.

ശിൽപ എന്ന ട്രാൻജെൻഡർ ആയാണ് സേതുപതി ചിത്രത്തിൽ വേഷമിടുന്നത്. സേതുപതിയ്ക്കും ഫഹദിനുമൊപ്പം സമന്ത അക്കിനേനി, മിഷ്‌കിൻ, രമ്യ കൃഷ്ണൻ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിൻ്റെസംഗീതം നിർവ്വഹിച്ചിരിക്കുന്നത്. മാർച്ച് 29ന് ആഗോള റിലീസിന് ഒരുങ്ങുകയാണ് സൂപ്പർ ഡീലക്സ്.

Intro:Body:

സൂപ്പർ ഡീലക്സ് നഷ്ടപ്പെടുത്തിയതിൽ ഖേദിക്കുന്നു; അനുരാഗ് കശ്യപ്

ട്രെയിലർ പുറത്തിറങ്ങിയതു മുതൽ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ത്യാഗരാജൻ കുമാരരാജയുെട സംവിധാനത്തിലൊരുങ്ങുന്ന 'സൂപ്പർ ഡീലക്സ്'. തമിഴിന്റെ വിജയ് സേതുപതിയും മലയാളത്തിന്റെ ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രം തമിഴർക്കും മലയാളികൾക്കും ഏറെ പ്രതീക്ഷ നൽകുന്നതാണ്. ചിത്രത്തെ കുറിച്ചുള്ള ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിന്റെ പ്രതികരണമാണ് ഇപ്പോൾ​ ശ്രദ്ധേയമാകുന്നത്. സൂപ്പർ ഡീലക്സിന്റെ ഭാഗമാകാനുള്ള അവസരം നഷ്ടപ്പെടുത്തിയതിൽ ഖേദമുണ്ടെന്ന് തുറന്നു പറയുകയാണ് അനുരാഗ് കശ്യപ്. 

ക്ഷണിക്കപ്പെട്ട അതിഥികൾക്കു വേണ്ടി ഒരുക്കിയ ചിത്രത്തിന്റെ പ്രത്യേക സ്ക്രീനിംഗ് കണ്ടതിനു ശേഷമായിരുന്നു അനുരാഗിന്റെ പ്രതികരണം. . “കുമാരരാജയുടെ ‘സൂപ്പർ ഡീലക്സ്’ കണ്ടു- അത്ഭുതപ്പെടുത്തുന്ന ചിത്രം, ആഘോഷിക്കാൻ ഒരുപാടുണ്ട്. സിനിമ കണ്ടു കഴിഞ്ഞപ്പോൾ ചിത്രത്തിന്റെ ഭാഗമാകാനുള്ള അവസരം നഷ്ടപ്പെടുത്തിയതിൽ എനിക്ക് ഖേദം തോന്നി. കുമാരരാജ നിർഭയനായ സംവിധായകനാണ്,”അനുരാഗ് കശ്യപ് തന്റെ ട്വിറ്ററിൽ കുറിച്ചു.  

പ്രത്യേക സ്ക്രീനിംഗിന് അനുരാഗിനെയും കുമാരരാജ ക്ഷണിച്ചിരുന്നു. ആന്തോളജി സിനിമ വിഭാഗത്തിൽ വരുന്ന ‘സൂപ്പർ ഡീലക്സി’ലെ ഒരു കഥ എഴുതാനായി കുമാരരാജ അനുരാഗിനെ സമീപിച്ചിരുന്നുവെങ്കിലും ചിത്രത്തിന്റെ ഭാഗമാകാൻ അനുരാഗിനു കഴിഞ്ഞിരുന്നില്ല. മിഷ്കിൻ, നീലൻ കെ ശേഖർ, നളൻ കുമാരസ്വാമി, കുമാരരാജ എന്നിവരാണ് സൂപ്പർ ഡീലക്സ്സിന്റെ കഥകൾ എഴുതിയിരിക്കുന്നത്. 

ശിൽപ എന്ന ട്രാൻജെൻഡർ ആയാണ് സേതുപതി ചിത്രത്തിൽ വേഷമിടുന്നത്. സേതുപതിയ്ക്കും ഫഹദിനുമൊപ്പം സമന്ത അക്കിനേനി, മിഷ്‌കിൻ, രമ്യ കൃഷ്ണൻ എന്നു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. മാർച്ച് 29ന് ആഗോള റിലീസിന് ഒരുങ്ങുകയാണ് സൂപ്പർ ഡീലക്സ്. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.