ETV Bharat / sitara

Aniesh Upaasana s viral reply about Mohanlal : 'റീച്ച് ഉണ്ടാകും.. കാരണം ഫ്രെമില്‍ ലാല്‍ സാര്‍ ആണ് പ്രസാദേട്ടന്‍ അല്ല...' വിമര്‍ശകന്‍റെ വാ അടപ്പിച്ച് അനീഷ്‌ ഉപാസന - Malayalam movie news

Aniesh Upaasana s viral reply about Mohanlal : വിമര്‍ശകന് തക്കതായ മറുപടി നല്‍കി അനീഷ് ഉപാസന. ലാൽ സാറിന്‍റെ മാത്രം ഫോട്ടോ എടുത്തിട്ടല്ല തന്‍റെ ഫോട്ടോഗ്രാഫി സ്‌കില്‍ തെളിയിച്ചതെന്ന് അനീഷ്‌ ഉപാസന.

Aniesh Upaasana s viral reply about Mohanlal  വിമര്‍ശകന്‍റെ വാ അടപ്പിച്ച് അനീഷ്‌ ഉപാസന  Cyber attacks against Marakkar and Mohanlal  Aniesh Upaasana shares comment against Mohanlal  Aniesh Upaasana's reply about Mohanlal  Malayalam Entertainment News  Malayalam movie news  Malayalam celebrity news
Aniesh Upaasana s viral reply about Mohanlal : 'റീച്ച് ഉണ്ടാകും.. കാരണം ഫ്രെമില്‍ ലാല്‍ സാര്‍ ആണ് പ്രസാദേട്ടന്‍ അല്ല...' വിമര്‍ശകന്‍റെ വാ അടപ്പിച്ച് അനീഷ്‌ ഉപാസന
author img

By

Published : Dec 3, 2021, 4:08 PM IST

Cyber attacks against Marakkar and Mohanlal : തിയേറ്റര്‍ ഇളക്കിമറിച്ച് മോഹന്‍ലാലിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം' കഴിഞ്ഞ ദിവസമാണ് പ്രദര്‍ശനത്തിനെത്തിയത്. 'മരക്കാര്‍' റിലീസിന് പിന്നാലെ ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ പുരോഗമിക്കുന്നത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് പിന്നാലെ മോഹന്‍ലാലിനും 'മരക്കാറി'നും എതിരെ വ്യാപക സൈബര്‍ ആക്രമണമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ മോഹന്‍ലാലുമായി ബന്ധപ്പെട്ടുള്ള അനീഷ്‌ ഉപാസനയുടെ വാര്‍ത്തയാണ് ശ്രദ്ധേയമാവുന്നത്. പ്രശസ്‌ത സെലിബ്രിറ്റി ഫോട്ടോഗ്രാഫറും സംവിധായകനുമാണ് അനീഷ്‌ മാറ്റിനി. നിരവധി പരസ്യ ചിത്രങ്ങളുടെയും ഭാഗമായിട്ടുള്ള അനീഷ് സെക്കന്‍ഡ്‌സ്‌, പോപ്‌കോണ്‍ എന്നീ സിനിമകളും സംവിധാനം ചെയ്‌തിട്ടുണ്ട്.

Aniesh Upaasana shares comment against Mohanlal : അനീഷിന്‍റെ ക്യാമറക്കണ്ണുകളില്‍ ഉടക്കുന്ന താരങ്ങളുടെ ചിത്രങ്ങള്‍ എല്ലായിപ്പോഴും സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുണ്ട്. പലപ്പോഴും അനീഷിന്‍റെ ഫ്രെയിമില്‍ മോഹന്‍ലാലിന്‍റെ മുഖം തെളിയാറുണ്ട്. കഴിഞ്ഞ ദിവസം 'മരക്കാര്‍' റിലീസിനോടടുബന്ധിച്ച് അനീഷ്‌ ഫേസ്‌ബുക്കില്‍ മരക്കാറിലെ മോഹന്‍ലാലിന്‍റെ ഒരു ചിത്രം ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. ഈ പോസ്‌റ്റിന് താഴെ അനീഷിനെ വിമര്‍ശിച്ചു കൊണ്ട് രംഗത്തെത്തിയ ആള്‍ക്ക് തക്കതായ മറുപടി നല്‍കിയിരിക്കുകയാണ് അനീഷ്.

Aniesh Upaasana's reply about Mohanlal : 'ഞാനൊരു മികച്ച ഫോട്ടോഗ്രാഫറൊന്നുമല്ല.. പക്ഷേ ഞാനൊരു മികച്ച ലാൽ സാർ ഫാനാണ്.. എന്റെ ഫോട്ടോഗ്രാഫി സ്‌കില്‍ തെളിയിച്ചത് ലാൽ സാറിന്‍റെ മാത്രം ഫോട്ടോ എടുത്തിട്ടല്ല ബ്രോ.. പിന്നെ റീച്ച്.. അതുണ്ടാവും.. കാരണം ഫ്രെമിൽ ലാൽ സാർ ആണ്.. അല്ലാതെ പ്രസാദേട്ടൻ അല്ല'. -അനീഷ്‌ മറുപടി നല്‍കി.

'താന്‍ ലാലിനെ വിട്ട് വേറെ വല്ല ഫോട്ടോസും എടുത്ത് സ്‌കില്‍ തെളിയിക്ക്. മോഹന്‍ലാല്‍ ചെയ്യുന്നതെല്ലാം മാത്രം ഒപ്പിയെടുത്ത് റീച്ച് കൂട്ടാന്‍ നടക്കുന്നു'.- ഇപ്രകാരമായിരുന്നു വിമര്‍ശകന്‍റെ കമന്‍റ്.

തുടര്‍ന്ന് അനീഷിനെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

Also Read: Aisha Sultana announces 124 A : 'ഈ പിറന്നാൾ ദിവസം ഞാനൊരു രാജ്യദ്രോഹി, എന്‍റെ നേരാണ് എന്‍റെ തൊഴിൽ'; 124(A) പ്രഖ്യാപിച്ച് ഐഷ സുല്‍ത്താന

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.