ETV Bharat / sitara

അന്ധാധുൻ തമിഴിലേക്ക് ; പ്രശാന്ത് നായകനാകുന്നു - andhadun will remake in tamil

ശ്രീറാം രാഘവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അന്ധഥുൻ തമിഴിലേക്ക് ; പ്രശാന്ത് നായകനാകുന്നു
author img

By

Published : Aug 17, 2019, 4:56 AM IST

ആയുഷ്മാൻ ഖുറാനക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച ത്രില്ലർ ചിത്രം അന്ധാധുൻ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. ശ്രീറാം രാഘവ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ നായകനാകുന്നത് നടൻ പ്രശാന്താണ്. രാധികാ ആപ്‌തെ നായികയായ അന്ധഥുൻ തമിഴിലെത്തുമ്പോൾ നടി ആരെന്നത് വ്യക്തമായിട്ടില്ല. മികച്ച നടനുള്ള പുരസ്‌കാരം കൂടാതെ മികച്ച ഹിന്ദി ചിത്രം, മികച്ച അവലംബിത തിരക്കഥ എന്നീ പുരസ്‌കാരങ്ങളും ചിത്രത്തിന് ലഭിച്ചിരുന്നു.

ചിത്രം തമിഴിലേക്കെത്തുമ്പോൾ ധനുഷ് നായകനാകുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. മുൻനിര നായകനിലേക്കുള്ള പ്രശാന്തിന്‍റെ തിരിച്ചുവരവായിരിക്കും ചിത്രമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.