ETV Bharat / sitara

'മിസ്റ്റർ ബീൻ' ഡാൻസുമായി സൗബിൻ; അമ്പിളി ടീസർ - സൗബിൻ ഷാഹിർ

ഞങ്ങളുടെ അമ്പിളി വിചാരിച്ചാല്‍ എല്ലാ കാര്യവും നടക്കും എന്ന സംഭാഷണത്തോടെ തുടങ്ങുന്ന ടീസറില്‍ ആടിയും പാടിയും സ്ക്രീനില്‍ നിറയുകയാണ് സൗബിൻ.

അമ്പിളി ടീസർ
author img

By

Published : Jul 19, 2019, 8:14 PM IST

ഗപ്പിക്ക് ശേഷം ജോൺ പോൾ ജോർജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'അമ്പിളി'യുടെ ടീസർ പുറത്തിറങ്ങി. സൗബിൻ ഷാഹിറാണ് ചിത്രത്തില്‍ അമ്പിളിയായി എത്തുന്നത്. വേണമെങ്കില്‍ തനിക്ക് അടിപൊളി ഡാൻസ് കളിക്കാനും അറിയാം എന്ന മട്ടിലാണ് സൗബിൻ ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. സൗബിന്‍റെ കിടിലൻ നൃത്തം തന്നെയാണ് ടീസറിന്‍റെ ഹൈലൈറ്റും. ദുല്‍ഖർ സല്‍മാനാണ് ചിത്രത്തിന്‍റെ ടീസർ പുറത്ത് വിട്ടത്. ഒന്നരമിനിറ്റിന്‍റെ സിംഗിൾ ഷോട്ട് ആണ് ടീസറിലെ രംഗം.

  • " class="align-text-top noRightClick twitterSection" data="">

സൈക്കിളിങ്ങിനും യാത്രകൾക്കും പ്രാധാന്യമുള്ള ചിത്രമാണ് 'അമ്പിളി'. നാഷണല്‍ സൈക്കിളിങ് ചാമ്പ്യനായ ബോബി കുര്യൻ എന്ന കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നത് നടി നസ്രിയയുടെ സഹോദരൻ നവീൻ നസീം ആണ്. പുതുമുഖം തൻവി റാം ആണ് ചിത്രത്തില്‍ നായിക. ഇവരെ കൂടാതെ ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, ബീഗം റാബിയ, പ്രേമന്‍ ഇരിഞ്ഞാലക്കുട, മുഹമ്മദ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കേരളം കൂടാതെ തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ് തുടങ്ങിയ സ്ഥലങ്ങളും ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകളായിരുന്നു. ഇ4 എന്‍റര്‍ടെയ്ന്‍മെന്‍റ്സ്, അവ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ മുകേഷ് ആര്‍ മേത്ത, എവി അനൂപ്, സിവി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദേശീയ ശ്രദ്ധയാകര്‍ഷിച്ച പരസ്യ ചിത്രങ്ങളൊരുക്കിയ ശരണ്‍ വേലായുധനാണ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. ഗപ്പിയിലെ ഗാനങ്ങളൊരുക്കിയ വിഷ്ണു വിജയ് ആണ് അമ്പിളിയുടെയും സംഗീത സംവിധായകന്‍.

Intro:Body:

'മിസ്റ്റർ ബീൻ' ഡാൻസുമായി സൗബിൻ; അമ്പിളി ടീസർ

ഞങ്ങളുടെ അമ്പിളി വിചാരിച്ചാല്‍ എല്ലാ കാര്യവും നടക്കും എന്ന സംഭാഷണത്തോടെ തുടങ്ങുന്ന ടീസറില്‍ ആടിയും പാടിയും സ്ക്രീനില്‍ നിറയുകയാണ് സൗബിൻ.

ഗപ്പിക്ക് ശേഷം ജോൺപോൾ ജോർജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'അമ്പിളി'യുടെ ടീസർ പുറത്തിറങ്ങി. സൗബിൻ ഷാഹിറാണ് ചിത്രത്തില്‍ അമ്പിളിയായി എത്തുന്നത്. വേണമെങ്കില്‍ തനിക്ക് അടിപൊളി ഡാൻസ് കളിക്കാനും അറിയാം എന്ന മട്ടിലാണ് സൗബിൻ ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. സൗബിന്‍റെ കിടിലൻ നൃത്തം തന്നെയാണ് ടീസറിന്‍റെ ഹൈലൈറ്റും.

ദുല്‍ഖർ സല്‍മാനാണ് ചിത്രത്തിന്‍റെ ടീസർ പുറത്ത് വിട്ടത്. ഒന്നരമിനിറ്റിന്‍റെ സിംഗിൾ ഷോട്ട് ആണ് ടീസറിലെ രംഗം. സൈക്കിളിങ്ങിനും യാത്രകൾക്കും പ്രാധാന്യമുള്ള ചിത്രമാണ് 'അമ്പിളി'. നാഷണല്‍ സൈക്കിളിങ് ചാമ്പ്യനായ ബോബി കുര്യൻ എന്ന കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നത് നടി നസ്രിയയുടെ സഹോദരൻ നവീൻ നസീം ആണ്. പുതുമുഖം തൻവി റാം ആണ് ചിത്രത്തില്‍ നായിക. ഇവരെ കൂടാതെ ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, ബീഗം റാബിയ, പ്രേമന്‍ ഇരിഞ്ഞാലക്കുട, മുഹമ്മദ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കേരളം കൂടാതെ തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ് തുടങ്ങിയ സ്ഥലങ്ങളും ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകളായിരുന്നു. ഇ4 എന്‍റര്‍ടെയ്ന്‍മെന്‍റ്സ്, അവ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ മുകേഷ് ആര്‍ മേത്ത, എവി അനൂപ്, സിവി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദേശീയ ശ്രദ്ധയാകര്‍ഷിച്ച പരസ്യചിത്രങ്ങളൊരുക്കിയ ശരണ്‍ വേലായുധനാണ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. ഗപ്പിയിലെ ഗാനങ്ങളൊരുക്കിയ വിഷ്ണു വിജയ് ആണ് അമ്പിളിയുടെയും സംഗീത സംവിധായകന്‍. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.