ETV Bharat / sitara

എ എല്‍ വിജയ്ക്ക് വിവാഹ മംഗളാശംസകളുമായി അമല പോൾ - amala paul

താനൊരു പുതിയ പ്രണയം കണ്ടെത്തിയെന്നും എന്നാല്‍ വിവാഹത്തെ കുറിച്ച് ഉടനെയൊന്നും ചിന്തിക്കുന്നില്ലെന്നും അമല പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

എ എല്‍ വിജയ്ക്ക് വിവാഹ മംഗളാശംസകളുമായി അമല പോൾ
author img

By

Published : Jul 16, 2019, 1:49 PM IST

സംവിധായകൻ എ എല്‍ വിജയ്ക്ക് വിവാഹാശംസകളുമായി മുൻ ഭാര്യയും നടിയുമായ അമല പോൾ. വിജയ് നല്ലൊരു വ്യക്തിത്വത്തിനുടമയാണെന്നും അദ്ദേഹത്തിന് വിവാഹമംഗളാശംസകൾ നേരുന്നുവെന്നും അമല പോള്‍ പറഞ്ഞു. തന്‍റെ പുതിയ ചിത്രം 'ആടൈ'യുടെ പ്രചാരണ പരിപാടിക്കിടെയാണ് അമല മുന്‍ ഭര്‍ത്താവിനെക്കുറിച്ച് വാചാലയായത്.

'വിജയ് നല്ലൊരു വ്യക്തിത്വത്തിനുടമയാണ്. പൂര്‍ണമനസോടെ അദ്ദേഹത്തിന് വിവാഹ മംഗളാശംസകള്‍ നേരുന്നു. ദമ്പതികള്‍ക്ക് ഒരുപാട് കുഞ്ഞുങ്ങള്‍ ഉണ്ടാകട്ടെ.'- അമല പറഞ്ഞു. ഈ മാസം ജൂലൈ 11നായിരുന്നു വിജയ്‌യുടെയും ചെന്നൈ സ്വദേശിയും ഡോക്ടറുമായ ഐശ്വര്യയുടെയും വിവാഹം. അതേസമയം താനൊരു പുതിയ പ്രണയം കണ്ടെത്തിയെന്നും എന്നാല്‍ വിവാഹത്തെ കുറിച്ച് ഉടനെയൊന്നും ചിന്തിക്കുന്നില്ലെന്നും അമല പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിലാണ് അമലയും വിജയ്യും വിവാഹിതരായത്. എന്നാല്‍ അധികം വൈകാതെ തന്നെ ഇവര്‍ വേർപിരിയുകയായിരുന്നു. വിജയ്‌യുമായുള്ള വിവാഹമോചനത്തിന് ശേഷം തനിക്ക് സിനിമയില്‍ വേഷങ്ങള്‍ കുറയുമെന്ന് ഭയപ്പെട്ടിരുന്നതായും അമല പറഞ്ഞു. 'വിവാഹ മോചനത്തിന് ശേഷം സഹോദരിയുടെ വേഷം, അല്ലെങ്കില്‍ നായികയുടെ സുഹൃത്ത് ഇങ്ങനെയുള്ള കഥാപാത്രങ്ങളേ ലഭിക്കൂ എന്ന ആശങ്ക ഉണ്ടായിരുന്നു. അതിജീവനത്തിനായി ടിവി സീരിയലുകളില്‍ അഭിനയിക്കേണ്ടി വരുമോ എന്ന് പോലും ഞാന്‍ ഭയപ്പെട്ടു. ഇപ്പോള്‍ ഒരു കാര്യം മനസിലായി. കഴിവുണ്ടെങ്കില്‍ നമ്മളെ തോല്‍പിക്കാന്‍ ആര്‍ക്കും സാധിക്കില്ല.'- അമല വ്യക്തമാക്കി.

Intro:Body:

എ എല്‍ വിജയ്ക്ക് വിവാഹ മംഗളാശംസകളുമായി അമല പോൾ

താനൊരു പുതിയ പ്രണയം കണ്ടെത്തിയെന്നും എന്നാല്‍ വിവാഹത്തെ കുറിച്ച് ഉടനെയൊന്നും ചിന്തിക്കുന്നില്ലെന്നും അമല പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സംവിധായകൻ എ എല്‍ വിജയ്ക്ക് വിവാഹാശംസകളുമായി മുൻ ഭാര്യയും നടിയുമായ അമല പോൾ. വിജയ് നല്ലൊരു വ്യക്തിത്വത്തിനുടമയാണെന്നും അദ്ദേഹത്തിന് വിവാഹമംഗളാശംസകൾ നേരുന്നുവെന്നും അമല പോള്‍ പറഞ്ഞു. തന്റെ പുതിയ ചിത്രം 'ആടൈ'യുടെ പ്രചാരണ പരിപാടിക്കിടെയാണ് അമല മുന്‍ ഭര്‍ത്താവിനെക്കുറിച്ച് വാചാലയായത്. 

'വിജയ് നല്ലൊരു വ്യക്തിത്വത്തിനുടമയാണ്. പൂര്‍ണമനസോടെ അദ്ദേഹത്തിന് വിവാഹ മംഗളാശംസകള്‍ നേരുന്നു. ദമ്പതികള്‍ക്ക് ഒരുപാട് കുഞ്ഞുങ്ങള്‍ ഉണ്ടാകട്ടെ.'- അമല പറഞ്ഞു. ഈ മാസം ജൂലൈ 11നായിരുന്നു വിജയ്‌യുടെയും ചെന്നൈ സ്വദേശിയും ഡോക്ടറുമായ ഐശ്വര്യയുടെയും വിവാഹം. അതേസമയം താനൊരു പുതിയ പ്രണയം കണ്ടെത്തിയെന്നും എന്നാല്‍ വിവാഹത്തെ കുറിച്ച് ഉടനെയൊന്നും ചിന്തിക്കുന്നില്ലെന്നും അമല പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിലാണ് അമലയും വിജയ്യും വിവാഹിതരായത്. എന്നാല്‍ അധികം വൈകാതെത്തന്നെ ഇവര്‍ വിവാഹമോചിതരാവുകയായിരുന്നു. വിജയ്‌യുമായുള്ള വിവാഹമോചനത്തിന് ശേഷം തനിക്ക് സിനിമയില്‍ വേഷങ്ങള്‍ കുറയുമെന്ന് ഭയപ്പെട്ടിരുന്നതായും അമല പറഞ്ഞു. 'വിവാഹ മോചനത്തിന് ശേഷം സഹോദരിയുടെ വേഷം, അല്ലെങ്കില്‍ നായികയുടെ സുഹൃത്ത് ഇങ്ങനെയുള്ള കഥാപാത്രങ്ങളേ ലഭിക്കൂ എന്ന ആശങ്ക ഉണ്ടായിരുന്നു. അതിജീവനത്തിനായി ടിവി സീരിയലുകളില്‍ അഭിനയിക്കേണ്ടി വരുമോ എന്ന് പോലും ഞാന്‍ ഭയപ്പെട്ടു. ഇപ്പോള്‍ ഒരുകാര്യം മനസ്സിലായി. കഴിവുണ്ടെങ്കില്‍ നമ്മളെ തോല്‍പിക്കാന്‍ ആര്‍ക്കും സാധിക്കില്ല.'- അമല വ്യക്തമാക്കി.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.