ETV Bharat / sitara

പൃഥ്വിക്ക് പിന്നാലെ റേഞ്ച് റോവര്‍ സ്വന്തമാക്കി അല്ലു അർജുൻ

അടുത്തിടെ നടൻ പൃഥ്വിരാജും ഈ ആഡംബര വാഹനം സ്വന്തമാക്കിയിരുന്നു.

അല്ലു അർജുൻ
author img

By

Published : Aug 27, 2019, 1:10 PM IST

തെന്നിന്ത്യൻ സിനിമാ ലോകത്ത് രണ്ടാമത്തെ റേഞ്ച് റോവർ സ്വന്തമാക്കി നടൻ അല്ലു അർജുൻ. റേഞ്ച് റോവർ എസ്യുവി സ്വന്തമാക്കിയ വിവരം അല്ലു അർജുൻ തന്നെയാണ് ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവച്ചത്. പുതിയ വാഹനത്തിന് 'ബീസ്റ്റ്' എന്ന് പേര് നല്‍കിയതായും താരം ട്വിറ്ററില്‍ കുറിച്ചു.

നടൻ പൃഥ്വിരാജാണ് തെന്നിന്ത്യൻ സിനിമാ ലോകത്ത് നിന്നും ഈ വാഹനം സ്വന്തമാക്കുന്ന ആദ്യ താരം. ഇന്ത്യയിലെ ഒട്ടുമിക്ക സൂപർതാരങ്ങൾക്കുമുള്ള ആഡംബര വാഹനമാണ് ഏകദേശം രണ്ട് കോടി രൂപ വില വരുന്ന ഈ റേഞ്ച് റോവർ എസ്യുവി. ബോളിവുഡ് താരങ്ങളായ സല്‍മാൻ ഖാൻ, സഞ്ജയ് ദത്ത്, കത്രീന കൈഫ്, ആലിയ ഭട്ട്, ശില്‍പ ഷെട്ടി തുടങ്ങിയ താരങ്ങൾക്കും ഈ വാഹനമുണ്ട്. ആഡംബരവും സുരക്ഷയും ഒരു പോലെ ഒത്ത് ചേർന്ന വാഹനമാണ് റേഞ്ച് റോവർ. 210 കിലോമീറ്ററാണ് പരമാവധി വേഗത. നാലരപ്പതിറ്റാണ്ടോളമായി ലാൻഡ് റോവർ നിരയിലെ സാന്നിധ്യമായ റേഞ്ച് റോവർ ലാൻഡ് റോവറിന്‍റെ ഏറ്റവും മികച്ച എസ്‌യുവികളില്‍ ഒന്നാണ്

ഏഴ് കോടിയുടെ വാനിറ്റി വാൻ സ്വന്തമാക്കി അല്ലു അർജുൻ നേരത്തെ വാർത്തകളില്‍ നിറഞ്ഞിരുന്നു. ആവശ്യാനുസരണം കിടപ്പുമുറിയും മേക്കപ്പ് റൂമും മീറ്റിങ് റൂമുമൊക്കെയായി മാറ്റാവുന്ന റൂമുകളാണ് വാനിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ആവശ്യമെങ്കില്‍ വാഹനത്തിന്‍റെ വശങ്ങൾ പുറത്തേക്ക് തള്ളി മുറിയുടെ വലുപ്പം കൂട്ടാനാകുമെന്നതും മറ്റൊരു സവിശേഷതയാണ്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.