ഹൈദരാബാദ്: വാലന്‍റൈന്‍സ് ഡേയുടെ ഭാഗമായ കിസ് ഡേയില്‍ തരംഗമായി ആലിയാ ഭട്ടിന്‍റെയും രണ്‍വീര്‍ കപൂറിന്‍റേയും ചിത്രങ്ങള്‍. ഒരു ഗേറ്റിന് ഇരുപുറവും നിന്ന് ഇരുവരും കണ്ണുകളില്‍ നോക്കുന്ന മനോഹരചിത്രമാണ് ഇന്‍റര്‍നെറ്റില്‍ ലോകം തിരയുന്നത്.
ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രമായ ബ്രഹ്മാസ്ത്രയുടെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനിടെയാണ് ഇരുവരും തങ്ങളുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടത്. അയൻ മുഖർജിയാണ് സംവിധായകന്‍.
കഴിഞ്ഞ വർഷം അവസാനത്തോടെ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറക്കിയിരുന്നു. ആറ് വർഷത്തിലേറെയായി നിർമാണത്തിലിരിക്കുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര.
ഫോക്‌സ് സ്റ്റാർ സ്റ്റുഡിയോസ്, ധർമ്മ പ്രൊഡക്ഷൻസ്, പ്രൈം ഫോക്കസ്, സ്റ്റാർലൈറ്റ് പിക്‌ചേഴ്‌സ് എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം. 2022 സെപ്റ്റംബർ 9-ന് ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി ചിത്രം തിയേറ്റര്‍ റിലീസ് ചെയ്യുമെന്നാണ് നിലവിലെ റിപ്പോര്‍ട്ട്.