സിനിമകളില്‍ മാത്രമല്ല, ജീവിതത്തിലും ടൊവിനോ തോമസിന് സാഹസികതകളും സാഹസിക യാത്രകളുമെല്ലാം ഏറെ ഇഷ്ടമാണ്. തന്‍റെ യാത്രകളുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം ആരാധകര്‍ക്കായി സമൂഹ മാധ്യങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്.
ഇത്തവണ അത്തരത്തില്‍ താന്‍ നടത്തിയ ഒരു സാഹസികതയുടെ വീഡിയോ ആണ് ടൊവിനോ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സിപ് ലൈനിലൂടെയുള്ള യാത്രയാണ് താരത്തിന്‍റെ പുതിയ സാഹസികത. അതും സാധാരണ സിപ് ലൈനല്ല. റാസ് അല്‍ ഖൈമയിലെ ജബല്‍ ജൈസ് സിപ് ലൈന്‍.
- " class="align-text-top noRightClick twitterSection" data="
">
ഒരു മണിക്കൂറില്‍ 120 മുതല്‍ 150 കിലോമീറ്റര്‍ വരെയാണ് റൈഡര്‍മാര്‍ പറക്കുന്നത്. സമുദ്രനിരപ്പിന് 1,680 മീറ്റര്‍ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.