ETV Bharat / sitara

ജീവിതത്തിലെ ഏറ്റവും നല്ല നിമിഷം; രൺവീറിനൊപ്പമുള്ള സെല്‍ഫി പങ്കുവച്ച് മലയാളി നടി - ranveer singh selfie

ഇര, മേരേ പ്യാരി ദേശ്‌വാസിയോം, ഇക്കയുടെ ശകടം, മായാനദി, ഒരു സിനിമാക്കാരന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ശ്വേത വിനോദ്. മേക്കപ്പിനെക്കുറിച്ച് ചെയ്ത ബ്ലോഗുകളും വ്ളോഗുകളുമാണ് നടിയെ പരിചിതയാക്കിയത്.

ജീവിതത്തിലെ ഏറ്റവും നല്ല നിമിഷം; രൺവീറിനൊപ്പമുള്ള സെല്‍ഫി പങ്കുവച്ച് മലയാളി നടി
author img

By

Published : Jul 10, 2019, 5:43 PM IST

മണിക്കൂറുകൾ കാത്ത് നിന്നതിന് ശേഷം ഇഷ്ടതാരത്തിനൊപ്പം ഒരു സെല്‍ഫിയെടുക്കാൻ സാധിച്ചതിന്‍റെ സന്തോഷത്തിലാണ് മലയാളി നടിയും മോഡലും വ്ളോഗറുമായ ശ്വേത വിനോദ്. തന്‍റെ പ്രിയ നടൻ രൺവീർ സിംഗിന് ഒപ്പമുള്ള ചിത്രം ഒരു ചെറുകുറിപ്പിനൊപ്പം കഴിഞ്ഞ ദിവസം ശ്വേത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.

ക്രിക്കറ്റ് ഇതിഹാസം കപില്‍ദേവായി രൺവീർ എത്തുന്ന ചിത്രമായ 83 ല്‍ ഒരു പ്രധാന വേഷത്തെ ശ്വേതയും അവതരിപ്പിക്കുന്നുണ്ട്. ചിത്രീകരണത്തിനൊടുവില്‍ മണിക്കൂറുകളോളം കാത്ത് നിന്ന് രൺവീറിനൊപ്പം ഒരു സെല്‍ഫിയെടുക്കാനായതിന്‍റെ സന്തോഷമാണ് ശ്വേത തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിവരിച്ചിരിക്കുന്നത്. 'എനിക്കിനി സമാധാനത്തോടെ മരിക്കാം. എന്‍റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷം. ഇദ്ദേഹത്തെ കാണുക എന്നതും ഒപ്പം നിന്ന് ഫോട്ടോ എടുക്കാൻ സാധിച്ചതും... എന്നാല്‍ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാൻ പോകുന്നതിന്‍റെ സന്തോഷം എനിക്ക് വിവരിക്കാനാവുന്നില്ല....ഞാൻ നിങ്ങളുടെ കടുത്ത ആരാധികയാണ്....രൺവീർ... നല്ല മനുഷ്യനാണ് നിങ്ങൾ. ഇതിന് ഒരുപാട് നന്ദി. ഈ ഫോട്ടോ ഞാൻ എന്‍റെ ജീവനെ പോലെ സൂക്ഷിക്കും', ശ്വേത കുറിച്ചു.

സെല്‍ഫിക്കായി മണിക്കൂറുകളോളം കാത്ത് നിന്നതും ശ്വേത വിവരിക്കുന്നു. 'പുലര്‍ച്ചെ നാലേ മുക്കാലിന് സംവിധായകന്‍ പാക്കപ്പ് പറഞ്ഞപ്പോള്‍ രണ്‍വീര്‍ വസ്ത്രം മാറുവാനായി മുറിയിലേക്ക് പോയി. താൻ ഫോട്ടോ എടുക്കാനായി പുറത്ത് കാത്തുനില്‍ക്കുകയായിരുന്നു. രണ്‍വീര്‍ പുറത്തെത്തിയ സമയത്താണ് സംവിധായകന്‍ എന്നെ വിളിക്കുന്നത്. അങ്ങനെ ഫോട്ടോ എടുക്കാനുള്ള ആദ്യ അവസരം നഷ്ടമായി. പിന്നീട് താഴേക്ക് ചെന്നപ്പോഴേക്കും എല്ലാവരും എന്നെ നോക്കി കൈവീശി കാണിക്കുകയും വിളിക്കുകയും ചെയ്യുന്നു. നോക്കുമ്പോള്‍ രണ്‍വീര്‍ എന്നെ കാത്ത് നില്‍ക്കുന്നു. ഷൂട്ടിനിടയില്‍ പല തവണ കൂടെ നിന്ന് ഒരു സെല്‍ഫി എടുക്കണമെന്ന ആവശ്യം പ്രകടിപ്പിച്ചിരുന്നു. പുലര്‍ച്ചെ തുടങ്ങിയ ഷൂട്ട് തീര്‍ന്ന് വളരെയധികം ക്ഷീണിതനായിട്ടും എനിക്ക് കൂടെ നിന്നൊരു ഫോട്ടോ എടുക്കാന്‍ വേണ്ടി കാത്ത് നില്‍ക്കുകയായിരുന്നു രണ്‍വീർ', ശ്വേത കുറിച്ചു. ഫാന്‍സിനെ അദ്ദേഹം എത്ര ഗൗനിക്കുന്നു എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ഈ സംഭവമെന്നും രണ്‍വീറിനോട് തനിക്ക് വലിയ ബഹുമാനമാണെന്നും നടി പറയുന്നു.

Intro:Body:

ജീവിതത്തിലെ ഏറ്റവും നല്ല നിമിഷം; രൺവീറിനൊപ്പമുള്ള സെല്‍ഫി പങ്കുവച്ച് മലയാളി നടി

മണിക്കൂറുകൾ കാത്ത് നിന്നതിന് ശേഷം ഇഷ്ടതാരത്തിനൊപ്പം ഒരു സെല്‍ഫിയെടുക്കാൻ സാധിച്ചതിന്‍റെ സന്തോഷത്തിലാണ് മലയാളി നടിയും മോഡലും വ്ലോഗറുമായ ശ്വേത വിനോദ്. തന്‍റെ പ്രിയ നടൻ രൺവീർ സിങ്ങിനൊപ്പമുള്ള ചിത്രം ഒരു ചെറുകുറിപ്പിനൊപ്പം കഴിഞ്ഞ ദിവസം ശ്വേത ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. 

ക്രിക്കറ്റ് ഇതിഹാസം കപില്‍ദേവായി രൺവീർ എത്തുന്ന ചിത്രമായ 83ല്‍ ഒരു പ്രധാന വേഷത്തെ ശ്വേതയും അവതരിപ്പിക്കുന്നുണ്ട്. ചിത്രീകരണത്തിനൊടുവില്‍ മണിക്കൂറുകളോളം കാത്ത് നിന്ന് രൺവീറിനൊപ്പം ഒരു സെല്‍ഫിയെടുക്കാനായതിന്‍റെ സന്തോഷമാണ് ശ്വേത തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിവരിച്ചിരിക്കുന്നത്. 'എനിക്കിനി സമാധാനത്തോടെ മരിക്കാം. എന്‍റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷം. ഇദ്ദേഹത്തെ കാണുക എന്നതും ഒപ്പം നിന്ന് ഫോട്ടോ എടുക്കാൻ സാധിച്ചതും... എന്നാല്‍ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാൻ പോകുന്നതിന്‍റെ സന്തോഷം എനിക്ക് വിവരിക്കാനാവുന്നില്ല....ഞാൻ നിങ്ങളുടെ കടുത്ത ആരാധികയാണ്....രൺവീർ... നല്ല മനുഷ്യനാണ് നിങ്ങൾ. ഇതിന് ഒരുപാട് നന്ദി. ഈ ഫോട്ടോ ഞാൻ എന്‍റെ ജീവനെ പോലെ സൂക്ഷിക്കും', ശ്വേത കുറിച്ചു.

സെല്‍ഫിക്കായി മണിക്കൂറുകളോളം കാത്തുനിന്നതും ശ്വേത വിവരിക്കുന്നു.  'പുലര്‍ച്ചെ നാലേമുക്കാലിന് സംവിധായകന്‍ പായ്ക്കപ്പ് പറഞ്ഞപ്പോള്‍ രണ്‍വീര്‍ വസ്ത്രം മാറുവാനായി മുറിയിലേക്ക് പോയി. താൻ ഫോട്ടോ എടുക്കാനായി പുറത്ത് കാത്തുനില്‍ക്കുകയായിരുന്നു. രണ്‍വീര്‍ പുറത്തെത്തിയ സമയത്താണ് സംവിധായകന്‍ എന്നെ വിളിക്കുന്നത്. അങ്ങനെ ഫോട്ടോ എടുക്കാനുള്ള ആദ്യ അവസരം നഷ്ടമായി. പിന്നീട് താഴേക്ക് ചെന്നപ്പോഴേക്കും എല്ലാവരും എന്നെ നോക്കി കൈവീശി കാണിക്കുകയും വിളിക്കുകയും ചെയ്യുന്നു. നോക്കുമ്പോള്‍ രണ്‍വീര്‍ എന്നെ കാത്ത് നില്‍ക്കുന്നു. ഷൂട്ടിനിടയില്‍ പല തവണ കൂടെ നിന്ന് ഒരു സെല്‍ഫിയെടുക്കണമെന്ന ആവശ്യം പ്രകടിപ്പിച്ചിരുന്നു. പുലര്‍ച്ചെ തുടങ്ങിയ ഷൂട്ട് തീര്‍ന്ന് വളരെയധികം ക്ഷീണിതനായിട്ടും എനിക്ക് കൂടെ നിന്നൊരു ഫോട്ടോ എടുക്കാന്‍ വേണ്ടി കാത്ത് നില്‍ക്കുകയായിരുന്നു രണ്‍വീർ', ശ്വേത കുറിച്ചു. ഫാന്‍സിനെ അദ്ദേഹം എത്ര ഗൗനിക്കുന്നു എന്നതിന്റെ ഉത്തമോദാഹരണമാണ് ഈ സംഭവമെന്നും രണ്‍വീറിനോട് തനിക്ക് വലിയ ബഹുമാനമാണെന്നും നടി പറയുന്നു.

ഇര, മേരേ പ്യാരി ദേശ്വാസിയോം, ഇക്കയുടെ ശകടം, മായാനദി, ഒരു സിനിമാക്കാരന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ശ്വേത വിനോദ്. മേക്കപ്പിനെക്കുറിച്ച് ചെയ്ത ബ്ലോഗുകളും വ്‌ലോഗുകളുമാണ് നടിയെ പരിചിതയാക്കിയത്. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.