രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്ന് മുൻ മന്ത്രി കെകെ ശൈലജയെ ഒഴിവാക്കിയ വാർത്ത കേരള രാഷ്‌ട്രീയത്തിൽ വലിയ ചർച്ച വിഷയമായി കഴിഞ്ഞിരിക്കുകയാണ്. കെകെ ശൈലജയെ ഒഴിവാക്കിയതില്‍ രാഷ്‌ട്രീയ, സിനിമാ മേഖലകളിൽ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. കെകെ ശൈലജയെ തിരികെ കൊണ്ടു വരണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുകയാണ് നടി പാർവതി തിരുവോത്ത്.
- https://www.instagram.com/p/CPAlctDlqdu/?utm_source=ig_web_copy_link
READ MORE: കെകെ ശൈലജ നിയമസഭാ വിപ്പ്; പുതുമുഖങ്ങളുമായി രണ്ടാം പിണറായി സർക്കാർ
"ഇന്ന് കേരളത്തിൽ ഏറ്റവും പ്രാപ്‌തിയുള്ള നേതാക്കളിൽ ഒരാളാണ് ശൈലജ ടീച്ചർ. തികച്ചും അപൂർവമായ ജനപ്രതിനിധികളിൽ ഒരാൾ. നിർണായക സന്ദർഭങ്ങളിൽ കേരളത്തെ നയിച്ചത് ടീച്ചറാണ്. മാത്രമല്ല മട്ടന്നൂരിൽ നിന്നും 60,963 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെ മികച്ച വിജയമാണ് അവർ സ്വന്തമാക്കിയത്. 140 അംഗ നിയമസഭയിലെ റെക്കോഡ് വിജയം. കൊവിഡ് രണ്ടാം തരംഗം കേരളത്തെ പിടിമുറുക്കുന്ന ഘട്ടത്തിൽ ശൈലജ ടീച്ചറെ നിയമസഭ ചീഫ് വിപ്പാക്കിയ നിലപാട് ഇടതുമുന്നണി എടുത്തു, ഇത് യാഥാർഥ്യമാണോ? ഈ തീരുമാനത്തിന് ഒരു ന്യായീകരണവുമില്ല. ജനങ്ങൾ അവരുടെ നേതാവിനെ തെരഞ്ഞെടുത്തു, എന്നാൽ പാർട്ടി അത് മറ്റൊരു ആശയക്കുഴപ്പത്തിലെത്തിച്ചു. വേഗതയും പ്രാപ്‌തിയുമുള്ള ഒരു ഭരണത്തേക്കാളുപരി പ്രാധാന്യമർഹിക്കുന്നത് എന്താണ്? ഞങ്ങളുടെ ടീച്ചറെ തിരികെ കൊണ്ടുവരിക!", എന്നാണ് പാർവതി തിരുവോത്ത് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ഇതിനുമുമ്പ് രണ്ടാം പിണറായി സർക്കാർ 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ നടത്തുന്നതിനെതിരെയും നടി ശക്തമായി പ്രതികരിച്ചിരുന്നു.
READ MORE: 500 പേരെ പങ്കെടുപ്പിക്കുന്നത് തികച്ചും തെറ്റായ തീരുമാനമെന്ന് പാർവതി തിരുവോത്ത്