തമിഴ് നടൻ വിശാലിൻ്റേയും തെലുങ്ക് നടി അനിഷ അല്ല റെഡ്ഡിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ഹൈദരാബാദിൽ വച്ചുനടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഓഗസ്റ്റിൽ ഇരുവരുടെയും വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞയാഴ്ചയാണ് നടൻ ആര്യയും നടി സയേഷയും ഹൈദരാബാദിൽ വച്ച് വിവാഹിതരായത്.
വിശാലും നടി വരലക്ഷ്മി ശരത്കുമാറും അടുപ്പത്തിലാണെന്ന തരത്തിൽ കുറച്ചു നാളുകളായി വാർത്തകൾ വന്നിരുന്നു. എന്നാൽ വിശാലിന് പ്രണയമുണ്ടെന്നും അത് താനല്ലെന്നും വ്യക്തമാക്കി വരലക്ഷ്മി തന്നെ രംഗത്തുവന്നതോടെ ആരാധകർ ആശയക്കുഴപ്പത്തിലായി. ഇതിനു പിന്നാലെയാണ് തെലുങ്ക് നടി അനിഷ അല്ല റെഡ്ഡിയെ വിവാഹം ചെയ്യാൻ പോകുന്ന വാർത്ത വിശാൽ തൻ്റെട്വിറ്റർ പേജിലൂടെ ആരാധകരുമായി പങ്കുവച്ചത്. 'ഒരുപാട് സന്തോഷമുണ്ട്. അവളുടെ പേര് അനിഷ അല്ല. അതെ. അവൾ യെസ് പറഞ്ഞു. എൻ്റെജീവിതത്തലെ മറ്റൊരു സുപ്രധാന മാറ്റം. വിവാഹ തീയതി ഉടൻ അറിയിക്കും. ദൈവം അനുഗ്രഹിക്കട്ടെ', വിശാൽ ട്വിറ്ററിൽ കുറിച്ചു.
Well the pics says it all. #anVShall.anisha s my fiancé.happy and blessed.luv u Anisha. https://t.co/Xv9T5uiuwY pic.twitter.com/tvpW8GdbbB
— Vishal (@VishalKOfficial) March 16, 2019 " class="align-text-top noRightClick twitterSection" data="
">Well the pics says it all. #anVShall.anisha s my fiancé.happy and blessed.luv u Anisha. https://t.co/Xv9T5uiuwY pic.twitter.com/tvpW8GdbbB
— Vishal (@VishalKOfficial) March 16, 2019Well the pics says it all. #anVShall.anisha s my fiancé.happy and blessed.luv u Anisha. https://t.co/Xv9T5uiuwY pic.twitter.com/tvpW8GdbbB
— Vishal (@VishalKOfficial) March 16, 2019
വിശാഖപട്ടണത്തുവച്ച് എൻ്റെ പുതിയ ചിത്രമായ അയോഗ്യയുടെ ഷൂട്ടിങ് നടക്കുമ്പോഴാണ് അനിഷയെ കാണുന്നത്. അനിഷയും ഏതാനും പെൺകുട്ടികളും ചേർന്നാണ് എന്നെ കാണാൻ വന്നത്. അവർ മിഷേൽ എന്നൊരു സിനിമ ചെയ്തുവെന്നും അതിൽ അനിഷയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതെന്നും പറഞ്ഞു. ഈ സിനിമയിലെ ഒട്ടുമിക്ക ടെക്നീഷ്യൻസും സ്ത്രീകളാണെന്നും പറഞ്ഞു. കൃഷിയെ ആസ്പദമാക്കിയുള്ള സിനിമയായിരുന്നു അത്. അതിലെ ക്രൂ അംഗങ്ങൾ മുഴുവൻ കർഷക കുടുംബത്തിൽ നിന്നുള്ളവരായിരുന്നു. അനിഷയെ കണ്ട നിമിഷം തന്നെ അവളോട് പ്രണയം തോന്നി. പക്ഷേ പ്രണയം തുറന്നുപറഞ്ഞത് ഏതാനും തവണ കൂടി തമ്മിൽ കണ്ടശേഷമാണ്. ഞാനാണ് ആദ്യം പ്രൊപ്പോസ് ചെയ്തത്. അപ്പോൾ അവൾ മറുപടി പറഞ്ഞില്ല. അവൾക്കാവശ്യമുളള സമയം എടുത്തശേഷമാണ് പോസിറ്റീവായി മറുപടി നൽകിയത്.” ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിശാൽ പറഞ്ഞു.
തെലുങ്ക് നടിയാണ് അനിഷ. ‘അര്‍ജുന്‍ റെഡ്ഡി’, ‘പെല്ലി ചൂപ്പുലു’ എന്നീ ചിത്രങ്ങളില്‍ അനിഷ അഭിനയിച്ചിട്ടുണ്ട്.