ETV Bharat / sitara

പിറന്നാൾ നിറവില്‍ സൂര്യ

മൗനം പേസിയതേ, കാക്ക കാക്ക, പിതാമഹന്‍, ഗജനി, അയൻ, വാരണം ആയിരം, സിങ്കം, സിങ്കം 2 തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് സൂര്യ തമിഴകത്തെ മികച്ച നടന്മാരില്‍ ഒരാളായി മാറിയത്.

author img

By

Published : Jul 23, 2019, 3:14 PM IST

പിറന്നാൾ നിറവില്‍ സൂര്യ

ആരാധകരുടെ സ്വന്തം നടിപ്പിന്‍ നായകന്‍ സൂര്യക്ക് ഇന്ന് 43-ാം പിറന്നാള്‍. തമിഴകത്ത് മാത്രമല്ല, കേരളത്തിലും നിറയെ ആരാധകരുള്ള താരത്തിന് ജന്മദിനാശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകരും സഹപ്രവർത്തകരും. സൂര്യയുടെ പിറന്നാള്‍ ആഘോഷത്തിന്‍റെ ഭാഗമായി താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രം കാപ്പാന്‍റെ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

  • Dear @Suriya_offl sir, wish you many Happy returns of the day! You are a superb actor and fantastic human being. I hope this year brings you all the peace and happiness that a person with your grace and kindness deserves!

    — selvaraghavan (@selvaraghavan) July 23, 2019 " class="align-text-top noRightClick twitterSection" data=" ">

തമിഴ്നടൻ ശിവകുമാറിന്‍റെയും ഭാര്യ ലക്ഷ്മിയുടെയും മൂത്ത മകനാണ് ശരവണൻ ശിവകുമാർ എന്ന സൂര്യ. 1997ല്‍ മണിരത്നം നിർമ്മിച്ച് വസന്ത് സംവിധാനം ചെയ്ത നേർക്കുനേർ ആണ് സൂര്യയുടെ ആദ്യ ചിത്രം. ഇളയദളപതി വിജയും ഈ ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ എത്തിയിരുന്നു. ബാല സംവിധാനം ചെയ്ത നന്ദയാണ് സൂര്യയുടെ കരിയറില്‍ വഴിത്തിരിവാകുന്നത്. ഈ ചിത്രത്തിന് തമിഴ്നാട് സര്‍ക്കാരിന്‍റെ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. മൗനം പേസിയതേ, കാക്ക കാക്ക, പിതാമഹന്‍, ഗജനി, അയൻ, വാരണം ആയിരം, സിങ്കം, സിങ്കം 2 തുടങ്ങിയ ചിത്രങ്ങളിലൂടെ സൂര്യ തമിഴകത്തെ മികച്ച നടന്മാരില്‍ ഒരാളായി. മൂന്ന് തവണ തമിഴ്നാട് സർക്കാരിന്‍റെ മികച്ച നടനുള്ള പുരസ്കാരം അദ്ദേഹം സ്വന്തമാക്കി.

തെന്നിന്ത്യയില്‍ നിരവധി താരവിവാഹങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ആരാധകർക്ക് ഒരല്‍പ്പം ഇഷ്ടകൂടുതലുള്ള താരദമ്പതികളാണ് സൂര്യയും ജ്യോതികയും. 'കാക്ക കാക്ക' എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടയിലാണ് ഇരുവരും പ്രണയത്തിലാകുന്നത്. 2006ല്‍ സൂര്യയും ജ്യോതികയും മുഖ്യ വേഷങ്ങളിലെത്തിയ സില്ലുന് ഒരു കാതല്‍ എന്ന ചിത്രത്തിന് ശേഷം ഇരുവരും വിവാഹിതരായി. ദിയ, ദേവ് എന്നീ രണ്ട് മക്കളും ഇവർക്കുണ്ട്. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ട് നിന്ന ജ്യോ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത '36 വയതിനിലെ' എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് തിരിച്ചെത്തിയത്.

Intro:Body:

പിറന്നാൾ നിറവില്‍ സൂര്യ

ആരാധരകരുടെ സ്വന്തം നടിപ്പിന്‍ നായകന്‍ സൂര്യക്ക് ഇന്ന് 43-ാം പിറന്നാള്‍. തമിഴകത്ത് മാത്രമല്ല, കേരളത്തിലും നിറയെ ആരാധകരുള്ള താരത്തിന് ജന്മദിനാശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകരും സഹപ്രവർത്തകരും. സൂര്യയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രം കാപ്പാന്‍റെ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 

തമിഴ്നടൻ ശിവകുമാറിന്‍റെയും ഭാര്യ ലക്ഷ്മിയുടെയും മൂത്ത മകനാണ് ശരവണൻ ശിവകുമാർ എന്ന സൂര്യ. 1997ല്‍ മണിരത്നം നിർമ്മിച്ച് വസന്ത് സംവിധാനം ചെയ്ത നേർക്കുനേർ ആണ് സൂര്യയുടെ ആദ്യ ചിത്രം. ഇളയദളപതി വിജയ്യും ഈ ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ എത്തിയിരുന്നു. ബാല സംവിധാനം ചെയ്ത നന്ദയാണ് സൂര്യയുടെ കരിയറില്‍ വഴിത്തിരിവാകുന്നത്. ഈ ചിത്രത്തിന് തമിഴ്നാട് സര്‍ക്കാരിന്‍റെ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. മൗനം പേസിയതേ, കാക്ക കാക്ക, പിതാമഹന്‍, ഗജനി, അയൻ, വാരണം ആയിരം, സിങ്കം, സിങ്കം 2 തുടങ്ങിയ ചിത്രങ്ങളിലൂടെ സൂര്യ തമിഴകത്തെ മികച്ച നടന്മാരില്‍ ഒരാളായി. മൂന്ന് തവണ തമിഴ്നാട് സർക്കാരിന്‍റെ മികച്ച നടനുള്ള പുരസ്കാരം അദ്ദേഹം സ്വന്തമാക്കി. 

തെന്നിന്ത്യയില്‍ നിരവധി താരവിവാഹങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ആരാധകർക്ക് ഒരല്‍പ്പം ഇഷ്ടകൂടുതലുള്ള താരദമ്പതികളാണ് സൂര്യയും ജ്യോതികയും. കാക്ക കാക്ക എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടയിലാണ് ഇരുവരും പ്രണയത്തിലാകുന്നത്. 2006ല്‍ സൂര്യയും ജ്യോതികയും മുഖ്യ വേഷങ്ങളിലെത്തിയ സില്ലുന് ഒരു കാതല്‍ എന്ന ചിത്രത്തിന് ശേഷം ഇരുവരും വിവാഹിതരായി. ദിയ, ദേവ് എന്നീ രണ്ട് മക്കളും ഇവർക്കുണ്ട്. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ട് നിന്ന ജ്യോ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത 36 വയതിനിലെ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് തിരിച്ചെത്തിയത്. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.