സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള വിവാദങ്ങൾക്കും ഊഹാപോഹങ്ങൾക്കും വിരാമമിട്ട് ഗായിക അഭയ ഹിരൺമയി. 2008 മുതല്‍ താൻ ഗോപി സുന്ദറുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അഭയ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ.
'അതെ ഞാൻ വിവാഹിതനായ ഒരാളുമായി പ്രണയത്തിലാണ്. കഴിഞ്ഞ എട്ട് വർഷമായി ഞാൻ അദ്ദേഹത്തിനൊപ്പമാണ് ജീവിക്കുന്നത്. ഞാൻ മുൻപ് വിവാഹം കഴിച്ചിട്ടില്ല. ഞങ്ങൾ തമ്മില്‍ 12 വയസ്സിന്‍റെ വ്യത്യാസമുണ്ട്. അദ്ദേഹത്തെ വെച്ച് നോക്കുമ്പോൾ ഞാൻ തീരെ ചെറുതാണ്. ഇങ്ങനെ പല വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഞങ്ങൾ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. മഞ്ഞപ്പത്രക്കാർക്ക് എന്നെ കാമുകിയെന്നോ കുടുംബം നശിപ്പിച്ചവളെന്നോ വിളിക്കാം. ഒളിച്ചോട്ടങ്ങൾ മടുത്തു. ഇനിയും പേടിച്ച് ജീവിക്കാൻ വയ്യ. ഇവിടെ പോസ്റ്റ് ചെയ്യപ്പെടാൻ പോകുന്ന പൊങ്കാലകൾക്ക് സ്വാഗതം', അഭയ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">