ETV Bharat / sitara

'രാജാവിന്‍റെ മകൻ' പിറന്നിട്ട് 33 വർഷം

author img

By

Published : Jul 17, 2019, 6:44 PM IST

സംവിധായകൻ തമ്പി കണ്ണന്താനം കഴിഞ്ഞ വർഷം വിട പറഞ്ഞപ്പോൾ മോഹൻലാൽ പങ്കുവച്ച ഓർമകളിലും രാജാവിന്‍റെ മകൻ എന്ന സിനിമ ഉണ്ടായിരുന്നു

'രാജാവിന്‍റെ മകൻ' പിറന്നിട്ട് 33 വർഷം

''രാജുമോന്‍ ഒരിക്കലെന്നോട് ചോദിച്ചു, അങ്കിളിന്‍റെ ഫാദര്‍ ആരാണെന്ന്. ഞാന്‍ പറഞ്ഞു ഒരു രാജാവാണെന്ന്. കിരീടവും ചെങ്കോലും സിംഹാസനവുമെല്ലാമുള്ള രാജാവ്. പിന്നീട് അവന്‍ എന്നെ കളിയാക്കി വിളിച്ചു, പ്രിന്‍സ്. അതേ, അണ്ടര്‍വേള്‍ഡ് പ്രിന്‍സ്. അധോലോകങ്ങളുടെ രാജകുമാരന്‍.” മലയാളികളെ കോരിത്തരിപ്പിച്ച ഈ ഡയലോഗുകള്‍ പിറവി എടുത്തിട്ട് ഇന്നേക്ക് 33 വർഷം. അതേ, ഒരു മോഹൻലാൽ ആരാധകൻ ഏറ്റുവും കൂടുതൽ കണ്ട ചിത്രം, 'രാജാവിന്റെ മകൻ' റിലീസ് ചെയ്തിട്ട് 33 വർഷം തികയുന്നു.

  • " class="align-text-top noRightClick twitterSection" data="">

തമ്പി കണ്ണന്താനത്തിന്‍റെ സംവിധാനത്തില്‍ മോഹൻലാലിനൊപ്പം രതീഷ്, അംബിക, സുരേഷ് ഗോപി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം 1986 ലാണ് പ്രദർശനത്തിന് എത്തിയത്. ഡെന്നീസ് ജോസഫാണ് ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും നിർവ്വഹിച്ചത്. മോഹൻലാലിന്‍റെ തകർപ്പൻ ഡയലോഗുകളും ആക്ഷൻ രംഗങ്ങളും കൊണ്ട് പ്രേക്ഷകർക്ക് ഈ സിനിമ ഒരു പൂരവും ലഹരിയുമായി മാറി. മോഹന്‍ലാലിനെ സൂപ്പർസ്റ്റാർ പദവിയിലേക്ക് എത്തിച്ചതില്‍ ആദ്യ ചവിട്ടുപടിയായി മാറിയ ചിത്രം കൂടിയാണ് രാജാവിന്‍റെ മകന്‍. സിനിമ എഴുതി തുടങ്ങിയപ്പോൾ സംവിധായകന്‍റെയും തിരക്കഥാകൃത്തിന്‍റെയും മനസില്‍ മമ്മൂട്ടിയായിരുന്നു വിൻസെന്‍റ് ഗോമസ്. എന്നാല്‍ പല കാരണങ്ങളാല്‍ മമ്മൂട്ടിക്ക് ചിത്രത്തില്‍ അഭിനയിക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് മോഹൻലാല്‍ വിന്‍റസെന്‍റ് ഗോമസ് എന്ന എവർഗ്രീൻ ഹിറ്റ് കഥാപാത്രമായി എത്തുന്നത്.

രാജാവിന്‍റെ മകന്‍ സമ്മാനിച്ച രാഷ്ട്രീയ ആക്ഷേപഹാസ്യം പ്രേക്ഷകനെ സാമൂഹ്യ ബോധത്തിലേക്ക് ആഴത്തിൽ ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചു. രാഷ്ട്രീയത്തിന്‍റെ ദുർവ്യയങ്ങളും മുതലെടുപ്പുകളും പരാമർശിച്ച ചിത്രം നല്ല ഡ്രാമ സൃഷിടിക്കുന്നതിലൂടെ പ്രേക്ഷകരെ ആകാംക്ഷയിൽ ആഴ്ത്തി. “മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും”…എന്ന് വിന്‍‌സന്‍റ് ഗോമസ് പറഞ്ഞതിലൂടെ മലയാള സിനിമ പ്രേക്ഷകർക്ക് മറക്കാനാകാത്ത സിനിമ നിമിഷങ്ങളാണ് രാജാവിന്‍റെ മകൻ സമ്മാനിച്ചത്.

Intro:Body:

രാജാവിന്‍റെ മകൻ പിറന്നിട്ട് 33 വർഷം

സംവിധായകൻ തമ്പി കണ്ണന്താനം കഴിഞ്ഞ വർഷം വിട പറഞ്ഞപ്പോൾ മോഹൻലാൽ പങ്കുവച്ച ഒാർമകളിലും രാജാവിന്റെ മകൻ എന്ന സിനിമ ഉണ്ടായിരുന്നു. ഇൗ സിനിമ റീമേക്ക് ചെയ്യണം എന്ന മോഹം ഇപ്പോഴും അവശേഷിക്കുന്നതായി അന്ന് മോഹൻലാൽ പറഞ്ഞിരുന്നു. 

''രാജുമോന്‍ ഒരിക്കലെന്നോട് ചോദിച്ചു, അങ്കിളിന്‍റെ ഫാദര്‍ ആരാണെന്ന്. ഞാന്‍ പറഞ്ഞു ഒരു രാജാവാണെന്ന്. കിരീടവും ചെങ്കോലും സിംഹാസനവുമെല്ലാമുള്ള രാജാവ്. പിന്നീട് അവന്‍ എന്നെ കളിയാക്കി വിളിച്ചു, പ്രിന്‍സ്. അതേ, അണ്ടര്‍വേള്‍ഡ് പ്രിന്‍സ്. അധോലോകങ്ങളുടെ രാജകുമാരന്‍.” മലയാളികളെ കോരിത്തരിപ്പിച്ച ഈ ഡയലോഗുകള്‍ പിറവി എടുത്തിട്ട് ഇന്നേക്ക് 33 വർഷം. അതേ, ഒരു മോഹൻലാൽ ആരാധകൻ ഏറ്റുവും കൂടുതൽ പ്രാവശ്യം കണ്ട ചിത്രം, 'രാജാവിന്റെ മകൻ' റിലീസ് ചെയ്തിട്ട് 31 വർഷം തികയുന്നു. 

തമ്പി കണ്ണന്താനത്തിന്‍റെ സംവിധാനത്തില്‍ മോഹൻലാലിനൊപ്പം, രതീഷ്, അംബിക, സുരേഷ് ഗോപി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം 1986ലാണ് പ്രദർശനത്തിനെത്തിയത്.  ഡെന്നീസ് ജോസഫാണ് ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും നിർവ്വഹിച്ചത്. മോഹൻലാലിന്‍റെ തകർപ്പൻ ഡയലോഗുകളും ആക്ഷൻ രംഗങ്ങളും കൊണ്ട് പ്രേക്ഷകർക്ക് ഈ സിനിമ ഒരു പൂരവും ലഹരിയുമായി മാറി. മോഹന്‍ലാലിനെ സൂപ്പർസ്റ്റാർ പദവിയിലേക്ക് എത്തിച്ചതില്‍ ആദ്യ ചവിട്ട് പടിയായി മാറിയ ചിത്രം കൂടിയാണ് രാജാവിന്‍റെ മകന്‍.  സിനിമ എഴുതി തുടങ്ങിയപ്പോൾ സംവിധായകന്‍റെയും തിരക്കഥാകൃത്തിന്‍റെയും മനസില്‍ മമ്മൂട്ടിയായിരുന്നു വിൻസെന്റ് ഗോമസ്. എന്നാല്‍ പല കാരണങ്ങളാല്‍ മമ്മൂട്ടിക്ക് ചിത്രത്തില്‍ അഭിനയിക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് മോഹൻലാല്‍ വിന്‍റസെന്‍റ് ഗോമസ് എന്ന ആ എവർഗ്രീൻ ഹിറ്റ് കഥാപാത്രമായി എത്തുന്നത്.  

രാജാവിന്‍റെ മകന്‍ സമ്മാനിച്ച രാഷ്ട്രീയ ആക്ഷേപഹാസ്യം പ്രേക്ഷകനെ സാമൂഹ്യ ബോധത്തിലേക്ക് ആഴത്തിൽ ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചു. രാഷ്ട്രീയത്തിന്‍റെ ദുർവ്യയങ്ങളും, മുതലെടുപ്പുകളും പരാമർശിച്ച ചിത്രം നല്ല ഡ്രാമ സൃഷിട്ടിക്കുന്നതിലൂടെ പ്രേക്ഷകരെ ആകാംക്ഷയിൽ ആഴ്ത്തി. 

“മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും”…എന്ന് വിന്‍‌സന്‍റ് ഗോമസ് പറഞ്ഞതിലൂടെ മലയാള സിനിമ പ്രേക്ഷകർക്ക് മറക്കാനാകാത്ത സിനിമ നിമിഷങ്ങളാണ് രാജാവിന്‍റെ മകൻ സമ്മാനിച്ചത്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.