ETV Bharat / sitara

യുവിക്ക്‌ ആശംസകളുമായി ബോളിവുഡ് താരങ്ങള്‍

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച യുവരാജ് സിങിന് ആശംസകള്‍ നേര്‍ന്ന് ബോളിവുഡ് താരങ്ങള്‍. അനുഷ്ക ശര്‍മ്മ, ഹുമ ഖുറേഷി, നേഹ ധൂപിയ എന്നിവര്‍ ജീവിതത്തിലെ അടുത്ത ഇന്നിംഗ്‌സിന് ആശംസകള്‍ എന്നാണ് ട്വീറ്റില്‍ കുറിച്ചത്

യുവിക്ക്‌ ആശംസകളുമായി ബോളിവുഡ് താരങ്ങള്‍
author img

By

Published : Jun 10, 2019, 10:26 PM IST

ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളായ യുവരാജ് സിങ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. താരത്തിന്‍റെ വിരമിക്കല്‍ പ്രഖ്യാപനത്തോട് പ്രതികരിച്ച്‌ നിരവധി ബോളിവുഡ് താരങ്ങളും രംഗത്ത് എത്തി. 'ഓര്‍മ്മകള്‍ക്ക് നന്ദി, താങ്കള്‍ ഒരു യോദ്ധാവും ഒരുപാട് പേര്‍ക്ക് പ്രചോദനവുമായിരുന്നു. ജീവിതത്തിലെ അടുത്ത ഇന്നിംഗ്‌സിന് എല്ലാ ആശംസകളും' എന്നാണ് അനുഷ്‌ക ശര്‍മ്മ ട്വീറ്റ് ചെയ്തത്. തന്‍റെ ഏറ്റവും ഫേവറേറ്റ് ആയ ക്രിക്കറ്റ് താരം ആരെന്ന ചോദ്യത്തിന് താങ്കളാണ് ഉത്തരം എന്നാണ് നേഹ ധൂപിയ പറഞ്ഞത്. അതൊരിക്കലും മാറില്ലെന്നും നേഹ പറയുന്നു. യുവരാജ് താങ്കള്‍ എന്നും എപ്പോഴും എന്‍റെ ഫേവറേറ്റീവ് ആയി തുടരുമെന്നാണ് ഹുമ ഖുറേഷി ട്വീറ്റ് ചെയ്തത്. എപ്പോഴും സ്‌നേഹം മാത്രം, എല്ലാ ആശംസകളും നേരുന്നു എന്നും ഖുറേഷി പറഞ്ഞു.

ഒന്നര പതിറ്റാണ്ടിലധികം കളിക്കളത്തിലും പുറത്തും പോരാട്ട വീര്യം കൊണ്ട് ത്രസിപ്പിച്ച താരത്തിനെ പ്രശംസകൊണ്ട് മൂടുകയാണ് താരങ്ങള്‍. 17 വര്‍ഷം നീണ്ട കരിയറിനൊടുവിലാണ് യുവി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.