ETV Bharat / sitara

പ്രിയതമന്‍റെ മുഖത്ത് നിന്നും കണ്ണെടുക്കാതെ യാമി, മെഹന്തി ചടങ്ങിലെ ചിത്രങ്ങള്‍ കാണാം - Yami Gautam films

മൂന്ന് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് യാമിയും ആദിത്യ ധറും വിവാഹിതരായത്. കൊവിഡ് രണ്ടാം തരംഗത്തിന്‍റെ പശ്ചാത്തലത്തിലാണ് വിവാഹ ചടങ്ങുകള്‍ ചുരുങ്ങിയ ആളുകളുടെ പങ്കാളിത്തതോടെ നടത്തിയത്.

പ്രിയതമന്‍റെ മുഖത്ത് നിന്നും കണ്ണെടുക്കാതെ യാമി, മെഹന്തി ചടങ്ങിലെ ചിത്രങ്ങള്‍ കാണാം  Yami Gautam cant take her eyes off Aditya Dhar in pics from mehendi ceremony  യാമി ഗൗതം മെഹന്തി ഫോട്ടോകള്‍  യാമി ഗൗതം വാര്‍ത്തകള്‍  യാമി ഗൗതം വിവാഹിതയായി  യാമി ഗൗതം ആദിത്യ ധര്‍  ആദിത്യ ധര്‍ സിനിമകള്‍  Yami Gautam wedding news  Yami Gautam news  Yami Gautam films  Yami Gautam Aditya Dhar mehendi ceremony
പ്രിയതമന്‍റെ മുഖത്ത് നിന്നും കണ്ണെടുക്കാതെ യാമി, മെഹന്തി ചടങ്ങിലെ ചിത്രങ്ങള്‍ കാണാം
author img

By

Published : Jun 5, 2021, 4:33 PM IST

യാതൊരു മുന്നറിയിപ്പും തരാതെയാണ് ബോളിവുഡ് സുന്ദരി യാമി ഗൗതം കഴിഞ്ഞ ദിവസം താന്‍ വിവാഹിതയായെന്ന വാര്‍ത്ത പുറത്തുവിട്ടത്. അപ്രതീക്ഷിതമായി യാമിയുടെയും സംവിധായകന്‍ ആദിത്യ ധറിന്‍റെയും വിവാഹവാര്‍ത്ത എത്തിയതോടെ ചടങ്ങുകളുടെ ഫോട്ടോയും സോഷ്യല്‍മീഡിയയില്‍ തരംഗമായി. ഇപ്പോള്‍ മെഹന്തി ചടങ്ങുകളുടെ ചിത്രങ്ങളും യാമി പുറത്തുവിട്ടിരിക്കുകയാണ്. പ്രണയാര്‍ദ്രമായ വാചകങ്ങള്‍ക്കൊപ്പമായിരുന്നു യാമി ചിത്രങ്ങള്‍ പങ്കുവെച്ചത്. ഓറഞ്ചും വെള്ളി നിറവും കലര്‍ന്ന ചുരിദാറിലും ദുപ്പട്ടയിലും മെഹന്തി ചടങ്ങിനെത്തിയ യാമി അതീവ സുന്ദരിയായിരുന്നു. നേവി ബ്ലു നിറത്തിലുള്ള സ്യൂട്ട് ധരിച്ചാണ് ആദിത്യ ധര്‍ എത്തിയത്. ആദിത്യയുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ നിറചിരിയോടെ നോക്കി ഇരിക്കുന്ന യാമിയുടെ ചിത്രത്തിന് ആശംസ പ്രവാഹമാണ്. ഹൃത്വിക് റോഷന്‍ അടക്കമുള്ള ബോളിവുഡ് സെലിബ്രിറ്റികളാണ് ആശംസകള്‍ നേരുന്നത്. മൂന്ന് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു.

പൃഥ്വിരാജ് ചിത്രം ഹീറോയിലൂടെ മലയാളിക്ക് സുപരിചിതയാണ് യാമി. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ഇരുവരുടെയും വിവാഹത്തില്‍ പങ്കെടുത്തത്. ആദിത്യ ധറിന്‍റെ ആദ്യ സംവിധാന സംരംഭമായ ഉറിയില്‍ യാമിയും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 2019ല്‍ പുറത്തിറങ്ങിയ ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക് വലിയ വിജയമായിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, പഞ്ചാബി ഭാഷകളിലും അഭിനയിച്ചിട്ടുളള താരമാണ് യാമി ഗൗതം. ഭൂത് പൊലീസാണ് ഇനി റിലീസിനെത്താനുള്ള യാമി ഗൗതം ചിത്രം. വിക്കി കൗശല്‍ തന്നെയാണ് ആദിത്യ ധറിന്‍റെ പുതിയ ചിത്രത്തിലും നായകന്‍. 'ദി ഇമ്മോര്‍ട്ടല്‍ അശ്വഥാമ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

Also read: വീണ്ടുമൊരു താര വിവാഹം ; യാമി ഗൗതമിനെ ജീവിത സഖിയാക്കി ആദിത്യ ധര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.