ബോളിവുഡ് നിർമാതാവ് ഏക്‌താ കപൂറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തു. ഏക്‌താ കപൂറിന്‍റെ നിർമാണ സംരഭത്തിൽ ഈയിടെയായി പ്രദർശനത്തിനെത്തിയ 'എക്‌സ്എക്‌സ്എക്‌സ്: അൻസെൻസേർഡ് 2'വിനെതിരെ നീരജ് യാഗ്നിക് നൽകിയ പരാതിയിലാണ് പൊലീസ് നടപടി. വെബ് സീരീസ് എക്‌സ്എക്‌സ്എക്‌സ്: അൻസെൻസേർഡ് 2വിൽ ഇന്ത്യൻ സൈന്യത്തിന്‍റെ യൂണിഫോം വലിച്ചുകീറുന്ന തരത്തിലുള്ള ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിൽ സീരീസിന്‍റെ അണിയറപ്രവർത്തകർക്ക് എതിരെ അന്നപൂർണാ പൊലീസ് സ്റ്റേഷനിലാണ് കേസെടുത്തത്.
സംവിധായകൻ പങ്കൂരി റോഡ്രിഗസ്, തിരക്കഥാകൃത്ത് ജെസീക്ക ഖുറാന, വെബ് സീരീസിന്‍റെ മറ്റ് അണിയറപ്രവർത്തകർ എന്നിവർക്കെതിരെ എബ്ലം ആക്‌ടിലെ സെക്ഷൻ 294, 298, 34, ഐടി സെക്ഷൻ 67, 68, സെക്ഷൻ 3 എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഗുരുഗ്രാം പൊലീസ് സ്റ്റേഷനിൽ ഒരു മുൻ സൈനികനും സംഭവത്തിൽ പരാതി നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.