ബച്ചന്‍ കുടുംബത്തിലെ അംഗങ്ങള്‍ക്ക് കഴിഞ്ഞ ആഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ഐശ്വര്യ റായ്‌ക്കും മകള്‍ ആരാധ്യക്കുമായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. എല്ലാവരുമിപ്പോള്‍ മുംബൈ നാനാവതി ആശുപത്രിയില്‍ ചികിത്സയിലാണ്. ബച്ചന്‍ കുടുംബത്തിന് കൊവിഡ് സ്ഥിരീകരിച്ചതോടെ പ്രാര്‍ഥനയിലാണ് ആരാധകരും സിനിമാമേഖലയിലുള്ളവരും. കൈനിറയെ ആരാധകരുള്ള ബച്ചന്‍ കുടുംബാഗമായ ഐശ്വര്യ റായ്‌യുടെ ചിത്രം അടങ്ങുന്ന ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ നിറയുന്നത്. ഇന്‍സ്റ്റഗ്രാമില്‍ അടിക്കുറിപ്പില്ലാതെ ഐശ്വര്യയുടെ ചിത്രം പങ്കുവെച്ചത് ഡബ്ല്യുഡബ്ല്യുഇ താരം ജോണ്‍ സീനയാണ്. 2018ല്‍ ഐശ്വര്യ കാനില്‍ എത്തിയപ്പോഴുള്ള ഒരു ചിത്രമായിരുന്നു ജോണ്‍ സീന പങ്കുവെച്ചത്. അടിക്കുറിപ്പില്ലാതെയുള്ള ജോണ്‍സീനയുടെ പോസ്റ്റ് ഇതിനോടകം വൈറലാണ്.
- " class="align-text-top noRightClick twitterSection" data="
">