ETV Bharat / sitara

വീ ലവ് ഫാമിലിമാൻ: പിന്തുണക്കുന്നവർക്ക് നന്ദി അറിയിച്ച് മനോജ് ബാജ്പേയി - samantha manoj bajpayee news malayalam

ദി ഫാമിലി മാൻ 2 സീരീസ് ബഹിഷ്കരിക്കണമെന്ന ആവശ്യങ്ങൾ ഉയർന്നെങ്കിലും ഇപ്പോൾ 'വീ ലവ് ഫാമിലിമാൻ' എന്ന ഹാഷ്‌ടാഗ് ട്വിറ്ററിൽ നിറയുകയാണ്. സീരീസിൽ തമിഴ് വിരുദ്ധതയില്ലെന്നാണ് സാമന്ത അക്കിനേനി ഉൾപ്പെടെയുള്ളവർ സൂചന നൽകുന്നതും.

വീ ലവ് ഫാമിലിമാൻ വാർത്ത  മനോജ് ബാജ്പേയി ഫാമിലിമാൻ സീരീസ് വാർത്ത  ദി ഫാമിലി മാൻ 2 ട്രെയിലർ തമിഴ് വിരുദ്ധം വാർത്ത  manoj bajpayee expresses gratitude news latest  manoj bajpayee we love family man news latest  hashtag manoj bajpayee the family man 2 latest  samantha manoj bajpayee news malayalam  സാമന്ത വീ ലവ് ഫാമിലിമാൻ മനോജ് ബാജ്പേയി വാർത്ത
മനോജ് ബാജ്പേയി
author img

By

Published : May 22, 2021, 6:02 PM IST

മനോജ് ബാജ്‌പേയിയുടെ ദി ഫാമിലി മാൻ 2ന്‍റെ ട്രെയിലർ പുറത്തുവിട്ടതിന് പിന്നാലെ സീരീസ് തമിഴ് വിരുദ്ധ ഉള്ളടക്കമുള്ളതാണെന്നും തമിഴരെ ക്രൂരരായി അവതരിപ്പിച്ചിരിക്കുന്നതായും ആരോപണങ്ങൾ ഉയർന്നിരുന്നു. തമിഴരെ നീചരായി കാണിച്ചിരിക്കുന്നുവെന്നും എൽടിടിഇയെ തീവ്രവാദികളായി ചിത്രീകരിച്ചിരിക്കുകയാണെന്നും ആരോപിച്ച് സീരീസ് പിൻവലിക്കണമെന്ന ആവശ്യവുമായി 'നാം തമിലർ കച്ചി' സ്ഥാപകൻ സീമാൻ രംഗത്തെത്തിയിരുന്നു. ദി ഫാമിലി മാൻ രണ്ടാം ഭാഗത്തിൽ ചെന്നൈ പശ്ചാത്തലമായത് യാദൃശ്ചികമായല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ട്രെയിലർ പുറത്തിറങ്ങിയതു മുതൽ സീരീസ് ബഹിഷ്കരിക്കണമെന്നും പിൻവലിക്കണമെന്നും ആരോപണങ്ങൾ ഉയരുന്നതിനിടെ ദി ഫാമിലി മാൻ 2നെ പിന്തുണച്ചും നിരവധി പേർ പ്രതികരിക്കുന്നുണ്ട്. 'വീ ലവ് ഫാമിലിമാൻ' എന്ന ഹാഷ് ടാഗിലാണ് ആരോപണങ്ങൾക്കെതിരെ പ്രതികരണം നിറയുന്നത്. സീരീസിനെ പിന്തുണക്കുന്നവർക്ക് മനോജ് ബാജ്‌പേയി നന്ദി പറഞ്ഞു. 'വീ ലവ് ഫാമിലിമാൻ' ഇപ്പോൾ ട്രെന്‍റിങ്ങിലാണെന്നും ഇത്രയുമധികം സ്നേഹത്തിന് എല്ലാവർക്കും നന്ദി അറിയിക്കുന്നതായും മനോജ് ബാജ്പേയി ട്വീറ്റ് ചെയ്തു.

More Read: ഫാമിലി മാൻ 2 തമിഴ് വിരുദ്ധമെന്ന് ആരോപണം; ഹാഷ്‌ടാഗുകളുമായി പ്രതിഷേധം

"എല്ലാവരും വിശ്വാസത്തോടെ ശാന്തരായി ഇരിക്കൂ..." മുഴുവൻ പടവുകളും കാണാത്തപ്പോൾ വിശ്വാസമാണ് ആദ്യ ചുവടാകേണ്ടതെന്ന മാർട്ടിൻ ലൂഥർ കിംഗിന്‍റെ വാചകം കുറിച്ചുകൊണ്ട് സീരീസിലെ മറ്റൊരു മുഖ്യതാരമായ സാമന്ത അക്കിനേനി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. സീരീസിനെ കുറിച്ചാണ് തന്‍റെ പരാമർശമെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും തമിഴ് വിരുദ്ധ പ്രമേയം ദി ഫാമിലി മാൻ 2ൽ ഇല്ലെന്ന സൂചനയാണ് സാമന്ത പങ്കുവക്കുന്നത്. ഇതോടെ, ത്രില്ലർ സീരീസ് കാണാൻ കാത്തിരിക്കുകയാണെന്നും വിവാദങ്ങൾ വിശ്വസിക്കുന്നില്ലെന്നും ആരാധകർ കമന്‍റ് ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.