കൊവിഡിന്‍റെ രണ്ടാം തരംഗത്തിലെ രാജ്യത്തെ പ്രതിസന്ധി ഇല്ലാതാക്കുന്നതിന് തങ്ങളാല്‍ കഴിയുന്ന സഹായങ്ങളും സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ഭാര്യ അനുഷ്കയും നടന്‍ സല്‍മാന്‍ ഖാനും. കൊവിഡ് പ്രതിരോധത്തിനായി വിരാട് കോലിയും അനുഷ്‌കയും ചേര്‍ന്ന് രണ്ട് കോടി രൂപ സംഭാവന നല്‍കുമെന്ന് അറിയിച്ചു. കൂടാതെ ഫണ്ടിംഗ് പ്ലാറ്റ്‌ഫോം കേറ്റോ മുഖാന്തരം കൊവിഡ് പ്രതിരോധത്തിന് വേണ്ടിയുള്ള ധനസമാഹരണത്തിനായുള്ള പദ്ധതിക്കും വിരുഷ്ക തുടക്കമിട്ടു. 'ഇന്‍ ദിസ് ടുഗെതെര്‍' എന്ന ക്യാംപയിനാണ് ഇരുവരും ചേര്‍ന്ന് തുടങ്ങിയത്. സോഷ്യല്‍ മീഡിയ പേജിലൂടെയാണ് താരങ്ങള്‍ ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
- " class="align-text-top noRightClick twitterSection" data="
">
- " class="align-text-top noRightClick twitterSection" data="
">
'കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ വലയുകയാണ് നമ്മുടെ രാജ്യം. ആരോഗ്യപ്രവര്‍ത്തകര്‍ വലിയ പരീക്ഷണങ്ങളാണ് നേരിടുന്നത്. ഈ മഹാമാരിയില്‍ ജനങ്ങള്‍ ബുദ്ധിമുട്ടുന്ന കാഴ്ച ഹൃദയഭേദകമാണ്. അതുകൊണ്ട് ഞാനും വിരാടും ഫണ്ടിംഗ് പ്ലാറ്റ്‌ഫോം കേറ്റോയുമായി ചേര്‍ന്ന് 'ഇന്‍ ദിസ് ടുഗെതെര്‍' എന്ന പേരില്‍ കൊവിഡ് പ്രതിരോധത്തിന് വേണ്ടിയുള്ള ധനസമാഹരണത്തിനായുള്ള ഒരു ക്യാംപയിന്‍ തുടങ്ങുകയാണ്. നമ്മള്‍ ഒരുമിച്ചു നിന്ന് ഈ പ്രതിസന്ധിഘട്ടം മറികടക്കും. ദയവായി നമ്മുടെ രാജ്യത്തിനും ജനങ്ങള്‍ക്കും പിന്തുണയായി മുന്നോട്ട് വരൂ. ഈ നിര്‍ണായക സമയത്ത് ഒരു ജീവന്‍ രക്ഷിക്കാന്‍ ചിലപ്പോള്‍ നിങ്ങളെക്കൊണ്ടാവും...' സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെ അനുഷ്കയും വിരാടും പറഞ്ഞു. ഈ പദ്ധതി വഴി കൂടുതല്‍ ആളുകള്‍ക്ക് സഹായം എത്തിക്കുവാന്‍ സാധിക്കുമെന്നും താരങ്ങള്‍ അറിയിച്ചു.
പ്രതിസന്ധിയിലായിരിക്കുന്ന സിനിമാലോകത്തെ ആളുകള്‍ക്കാണ് സല്‍മാന്‍ഖാന്‍ ധനസഹായം നല്‍കുന്നത്. സിനിമയില്‍ ജോലി ചെയ്യുന്ന സാങ്കേതിക പ്രവര്‍ത്തകര്‍, നിര്‍മാണ തൊഴിലാളികള്‍, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ തുടങ്ങി ദിവസ വേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് സല്‍മാന്‍ പണം നല്‍കുന്നത്. 1500 രൂപ വീതമാണ് ആദ്യഗഡുക്കളായി നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം 3000 രൂപ വീതം സല്‍മാന്‍ ഖാന്‍ വിതരണം ചെയ്‌തിരുന്നു. സല്‍മാന് പുറമെ യഷ്‌രാജ് ഫിലിംസും തൊഴിലാളികള്‍ക്ക് സഹായം നല്‍കും. സിനിമയില്‍ ജോലി ചെയ്യുന്ന 35000 അര്‍ഹരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് റേഷന്‍ അടക്കമുള്ള സൗകര്യങ്ങള്‍ ചെയ്‌ത് നല്‍കുമെന്ന് യഷ്‌രാജ് ഫിലിംസ് അറിയിച്ചിട്ടുണ്ട്. വിരാടിനും അനുഷ്കയ്‌ക്കും സല്‍മാനും പുറമെ നിരവധി താരങ്ങള്‍ കൊവിഡ് റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കായി മുന്‍പന്തിയിലുണ്ട്.
Also read: നടി ശില്‍പ ഷെട്ടിയുടെ കുടുംബത്തിലെ ആറ് പേര്‍ക്ക് കൊവിഡ്