ETV Bharat / sitara

വിരുഷ്‌കയുടെ കുഞ്ഞുമാലാഖ 'വാമിക' - വിരാട് കോഹ്ലി മകള്‍

ഇക്കഴിഞ്ഞ ജനുവരി 11നാണ് അനുഷ്ക വിരാട് ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നത്‌. ദേവി ദുര്‍ഗ എന്ന് അര്‍ഥം വരുന്ന വാമിക എന്ന പേരാണ് വിരുഷ്‌ക കുഞ്ഞിന് നല്‍കിയിരിക്കുന്നത്

Virat Kohli Anushka Sharma reveal name of their baby girl  Virat Kohli Anushka Sharma  Anushka Sharma reveal name of their baby girl  Virat Kohli Anushka Sharma latest news  വിരുഷ്ക വാര്‍ത്തകള്‍  അനുഷ്ക ശര്‍മ വാര്‍ത്തകള്‍  വിരാട് കോഹ്ലി മകള്‍  വിരാട് കോഹ്ലി അനുഷ്ക കുഞ്ഞ്
വിരുഷ്‌കയുടെ കുഞ്ഞുമാലാഖ 'വാമിക'
author img

By

Published : Feb 1, 2021, 4:15 PM IST

അനുഷ്ക-വിരാട് കോഹ്ലി താര ദമ്പതികളുടെ പൊന്നോമനയ്‌ക്ക് പേരിട്ടു. വാമിക എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. വാമിക എന്നാല്‍ ദേവി ദുര്‍ഗ എന്നാണ് അര്‍ഥം. കുഞ്ഞിനൊപ്പമുള്ള ആദ്യ ഫോട്ടോയും താരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. താര കുടുംബത്തിന്‍റെ ഫോട്ടോ പുറത്തുവന്നതോടെ വിരുഷ്‌കയുടെ കുഞ്ഞുമാലാഖയെ ആശംസകള്‍ കൊണ്ട് മൂടുകയാണ് ആരാധകര്‍.

'സ്നേഹവും കടപ്പാടും ഒരു ജീവിത രീതിയാക്കിയാണ് ഞങ്ങള്‍ ഇതുവരെ മുന്നോട്ടുപോയിട്ടുള്ളത്. പക്ഷേ വാമിക അതിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ്. കണ്ണുനീര്‍, ചിരി, സങ്കടം, അനുഗ്രഹം.... ചെറിയ സമയ ദൈര്‍ഘ്യത്തില്‍ തന്നെ ഒരുപാട് വികാരങ്ങള്‍ ചിലപ്പോള്‍ മനസിലൂടെ കടന്നുപോകും. ഉറക്കം മാത്രം ബുദ്ധിമുട്ടാണ്. പക്ഷെ ഞങ്ങളുടെ ഹൃദയം അതിന്‍റെ പൂര്‍ണമായ നിറവിലാണ്. നിങ്ങളുടെ ആശംസകള്‍ക്കും പ്രാര്‍ഥനകള്‍ക്കും നന്ദി' എന്നാണ് കുഞ്ഞിനും ഭര്‍ത്താവിനും ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ട് അനുഷ്ക സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

  • We have lived together with love , presence and gratitude as a way of life but this little one , Vamika ❤️ has taken it to a whole new level !
    Tears , laughter , worry , bliss - emotions that have been experienced in a span of minutes sometimes ! pic.twitter.com/pOe2GQ6Vxi

    — Anushka Sharma (@AnushkaSharma) February 1, 2021 " class="align-text-top noRightClick twitterSection" data=" ">

ഇക്കഴിഞ്ഞ ജനുവരി 11നാണ് അനുഷ്ക-വിരാട് ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നത്‌. സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ച വിരാട് കോഹ്ലി തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും അഭ്യര്‍ഥിച്ചിരുന്നു. പ്രസവം അടുത്തിരുന്നതിനാല്‍ ഓസ്ട്രേലിയന്‍ പര്യടനം ഉപേക്ഷിച്ച് വിരാട് കോഹ്ലി അനുഷ്കയ്‌ക്കൊപ്പമായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.