ETV Bharat / sitara

അക്രമം പരിഹാരമാകുന്നില്ല, ചർച്ചയാണാവശ്യം; പൗരത്വ ഭേദഗതി നിയമത്തിൽ കൃതി സനോൺ - Kriti on Citizenship Amendment Act

സമരം നടത്തുന്നവർക്കെതിരെയുള്ള അക്രമം ഒന്നിനും പരിഹാരമല്ലെന്നും പകരം അധികാരികൾ ഇവരുമായി തുറന്ന ചർച്ചയാണ് നടത്തേണ്ടതെന്നും ബോളിവുഡ് താരം കൃതി സനോൺ പറഞ്ഞു.

കൃതി സനോൺ  ബോളിവുഡ് താരം  ബോളിവുഡ് നടി  പൗരത്വ ഭേദഗതി നിയമം  പൗരത്വ ഭേദഗതി നിയമത്തിൽ ബോളിവുഡ്  അക്രമങ്ങൾ പരിഹാരമല്ല  Kriti Sanon  Citizenship Amendment Act  Citizenship Amendment Act  Kriti on Citizenship Amendment Act  Kriti Sanon on CAA protests
കൃതി സനോൺ
author img

By

Published : Dec 19, 2019, 8:31 PM IST

മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം നടക്കുന്ന പ്രതിഷേധത്തിൽ പ്രതികരണവുമായി ബോളിവുഡ് നടി കൃതി സനോണും. സമരം നടത്തുന്നവർക്കെതിരെയുള്ള അക്രമം ഒന്നിനും പരിഹാരമല്ലെന്നും പകരം അധികാരികൾ ഇവരുമായി തുറന്ന ചർച്ചയാണ് നടത്തേണ്ടതെന്നും കൃതി പറഞ്ഞു.
"ആക്രമണങ്ങൾ ഒരിക്കലും പരിഹാരമാകുന്നില്ല. ഈ വിഷയത്തിൽ ആവശ്യം ശരിയായ ചർച്ചയാണ്. ജനങ്ങളുടെ അഭിപ്രായം മാനിക്കേണ്ടതുണ്ട്. വിദ്യാർഥികൾ സംഘടിക്കുകയാണ്. നിശബ്‌ദ പ്രതിഷേധം തന്നെയാണ് നമ്മുടെ അവകാശവും. പ്രതിഷേധക്കാരുമായി സര്‍ക്കാര്‍ സംസാരിച്ച് അവരുടെ കാഴ്‌ചപ്പാട് പുറത്തുവരേണ്ടതുണ്ട്," ഒരു പ്രമോഷൻ പരിപാടിക്കിടെ രാജ്യത്തിപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു താരം.

ജാമിയ മിലിയ ഇസ്‌ലാമിയ യൂണിവേഴ്‌സിറ്റിയിൽ സമാധാനപരമായി പ്രതിഷേധം നടത്തിയ വിദ്യാർഥികൾക്കെതിരെയുള്ള പൊലീസിന്‍റെ അതിക്രമത്തിനെതിരെ കൃതി സനോണിനെപ്പോലെ വേറെയും ബോളിവുഡ് താരങ്ങൾ ശബ്‌ദമുയർത്തിയിട്ടുണ്ട്. പ്രിയങ്ക ചോപ്ര, ഹൃത്വിക് റോഷൻ എന്നിവർ പൗരത്വ ഭേദഗതി നിയമത്തിൽ തങ്ങളുടെ നിലപാടറിയിച്ചിരുന്നു. കൂടാതെ, ഫർഹാൻ അക്തർ, മുഹമ്മദ് സീഷൻ അയ്യൂബ്, പരിനീതി ചോപ്ര, സിദ്ധാർത്ഥ് മൽഹോത്ര, തിരക്കഥാകൃത്ത് ജാവേദ് അക്തർ, ചലച്ചിത്ര പ്രവർത്തകരായ വിശാൽ ഭരദ്വാജ്, അനുരാഗ് കശ്യപ്, ഹോളിവുഡ് താരം ജോൺ കുസാക്ക് എന്നിവരും വിദ്യാർത്ഥികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയവരാണ്.

Intro:Body:

https://www.etvbharat.com/english/national/sitara/cinema/violence-is-not-a-solution-to-anything-kriti-sanon-on-caa-protests/na20191219183424226

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.