വിക്രം ബത്രയെന്ന വീരസൈനികന്‍റെ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രമാണ് 'ഷേർഷ'. ബോളിവുഡ് താരം സിദ്ധാര്‍ഥ് മല്‍ഹോത്ര ടൈറ്റിൽ റോളിലെത്തുന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. വിക്രം ബത്രയുടെ പോർക്കളത്തിലെ പോരാട്ടവും. ചിത്രത്തിൽ നായികവേഷം അവതരിപ്പിക്കുന്ന കിയാര അദ്വാനിക്കൊപ്പമുള്ള പ്രണയനിമിഷങ്ങളുമെല്ലാം ട്രെയിലറിൽ കാണിക്കുന്നുണ്ട്.
ഇന്ത്യൻ സേനയുടെ ക്യാപ്റ്റനും കാർഗിൽ വാർ ഹീറോയുമായിരുന്ന വിക്രം ബത്രയുടെ ബയോപിക് സംവിധാനം ചെയ്യുന്നത് വിഷ്‍ണു വരദൻ ആണ്. വിക്രം ബത്രയായും അദ്ദേഹത്തിന്‍റെ ഇരട്ടസഹോദരൻ വിശാലായും ഇരട്ടവേഷത്തിലാണ് സിദ്ധാർഥ് അഭിനയിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
More Read: കാർഗിലിലെ യോദ്ധാവ് 'ഷേർഷാ' ഓഗസ്റ്റിൽ റിലീസിനെത്തും
സന്ദീപ ശ്രീവാസ്‍തവയാണ് ഷേർഷയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. കരണ്‍ ജോഹറിന്‍റെ ധർമ പ്രൊഡക്ഷന്‍സും ഹിരോ യഷ് ജോഹർ, അപൂർവ മേത്ത, അജയ് ഷാ, ഹിമാൻഷു ഗാന്ധി എന്നിവരും ചേർന്ന് ചിത്രം നിർമിക്കുന്നു. ഓഗസ്റ്റ് 12ന് ആമസോൺ പ്രൈമിലാണ് ഷേർഷയുടെ റിലീസ്.