ഹൈദരാബാദ് : മനോജ് ബാജ്‌പേയി ടൈറ്റിൽ റോളിലെത്തിയ ദി ഫാമിലി മാൻ സീരീസിന്‍റെ മൂന്നാം പതിപ്പിൽ വിജയ് സേതുപതി പ്രതിനായകനാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഇതു സംബന്ധിച്ച് സീരീസിന്‍റെ അണിയറപ്രവർത്തകർ ഇതുവരെ വിശദീകരണം നൽകിയിരുന്നില്ല.
രണ്ടാം ഭാഗത്തിൽ ലങ്കൻ സൈനികന്‍റെ വേഷത്തിലേക്ക് മക്കൾ സെൽവനെ ക്ഷണിച്ചിരുന്നുവെന്നും എന്നാൽ മറ്റ് ചില കാരണങ്ങളാൽ താരത്തിന് സീരീസിന്‍റെ ഭാഗമാകാൻ സാധിച്ചില്ലെന്നും വാർത്തകളുണ്ടായിരുന്നു.
- " class="align-text-top noRightClick twitterSection" data="
">
More Read: വീണ്ടും വില്ലനാകാൻ വിജയ് സേതുപതി!.. ഇത്തവണ ദി ഫാമിലി മാൻ 3
എന്നാല്‍ മൂന്നാം സീസണിൽ മുഖ്യകഥാപാത്രമായി ഉണ്ടാകുമോ ഇല്ലയോ എന്ന ചോദ്യത്തിന് വിജയ് സേതുപതി തന്നെ വ്യക്തത നൽകിയിരിക്കുകയാണ് ഇപ്പോൾ. സീരീസിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്നും എന്നാൽ ദി ഫാമിലി മാന്‍റെ സംവിധായകരായ രാജിനും ഡികെയ്ക്കുമൊപ്പം മറ്റൊരു ബോളിവുഡ് വെബ് സീരീസിന്‍റെ ഭാഗമാകുന്നുണ്ടെന്നും വിജയ് സേതുപതി പറഞ്ഞു.
രാജ്- ഡികെ വെബ് സീരീസിൽ വിജയ് സേതുപതി
'രാജിന്‍റെയും ഡികെയുടെയും വെബ് സീരീസിൽ ഷാഹിദ് കപൂറിനൊപ്പം ഞാനുണ്ട്. മനോജ് ബാജ്‌പേയിക്കൊപ്പം പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെങ്കിലും, അദ്ദേഹത്തിനൊപ്പം ഏതെങ്കിലും സീരീസിലോ സിനിമയിലോ ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ല' - താരം വ്യക്തമാക്കി.
- " class="align-text-top noRightClick twitterSection" data="
">
ഷാഹിദ് കപൂറിനൊപ്പം അഭിനയിക്കുന്ന വെബ് സീരീസിലൂടെ വിജയ് സേതുപതി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയാണ്. ഇതുകൂടാതെ, ഗാന്ധി ടോക്ക്‌സ് എന്ന നിശബ്‌ദ ഹിന്ദി ചിത്രത്തിലും, സന്തോഷ് ശിവന്‍റെ മുംബൈ കാറിലും നടൻ പ്രധാന കഥാപാത്രമാകുന്നുണ്ട്.
More Read: ഗാന്ധി ടോക്ക്സ്; സൈലന്‍റ് മൂവിയുമായി ഹിന്ദി സംവിധായകനൊപ്പം വിജയ് സേതുപതി
വെട്രിമാരാന്‍റെ വിടുതലൈ, ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കമൽ ഹാസൻ ചിത്രം വിക്രം എന്നിവയാണ് തമിഴിൽ ഒരുങ്ങുന്ന വിജയ് സേതുപതി ചലച്ചിത്രങ്ങൾ.