വിജയ് സേതുപതി, തപ്‌സി പന്നു എന്നിവര്‍ ഒന്നിക്കുന്ന ഹൊറർ കോമഡി ചിത്രമാണ് 'അനബൽ സേതുപതി'. സിനിമയുടെ ടൈറ്റിൽ പ്രഖ്യാപനത്തിന് പിന്നാലെ, ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് തിയ്യതിയും പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.
നവാഗതനായ ദീപക് സുന്ദര്‍രാജനൻ ആണ് സംവിധായകൻ. നടനും സംവിധായകനുമായ ആര്‍ സുന്ദര്‍രാജന്‍റെ മകനാണ് ദീപക്. യോഗി ബാബു, രാധിക ശരത്‍കുമാര്‍, രാജേന്ദ്ര പ്രസാദ് എന്നിവരും ചിത്രത്തിൽ പ്രധാന താരങ്ങളായി അണിനിരക്കുന്നു.
അടുത്തിടെയാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് ജയ്‌പൂരിൽ പൂർത്തിയായത്. കൂടാതെ, ചെന്നൈയും സിനിമയുടെ പ്രധാന ലൊക്കേഷന്‍ ആയിരുന്നു.
-
Here it is #AnnabelleSethupathi First look.
— VijaySethupathi (@VijaySethuOffl) August 26, 2021 " class="align-text-top noRightClick twitterSection" data="
Streaming from Sep 17th on @DisneyplusHSVIP @taapsee @IamJagguBhai #RajendraPrasad @realradikaa @iYogiBabu @vennelakishore @SDeepakDir @Sudhans2017 @jayaram_gj @PassionStudios_ @goutham_george @PradeepERagav @tuneyjohn @sureshnmenon pic.twitter.com/t8LYeS62DV
">Here it is #AnnabelleSethupathi First look.
— VijaySethupathi (@VijaySethuOffl) August 26, 2021
Streaming from Sep 17th on @DisneyplusHSVIP @taapsee @IamJagguBhai #RajendraPrasad @realradikaa @iYogiBabu @vennelakishore @SDeepakDir @Sudhans2017 @jayaram_gj @PassionStudios_ @goutham_george @PradeepERagav @tuneyjohn @sureshnmenon pic.twitter.com/t8LYeS62DVHere it is #AnnabelleSethupathi First look.
— VijaySethupathi (@VijaySethuOffl) August 26, 2021
Streaming from Sep 17th on @DisneyplusHSVIP @taapsee @IamJagguBhai #RajendraPrasad @realradikaa @iYogiBabu @vennelakishore @SDeepakDir @Sudhans2017 @jayaram_gj @PassionStudios_ @goutham_george @PradeepERagav @tuneyjohn @sureshnmenon pic.twitter.com/t8LYeS62DV
ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സെപ്റ്റംബര്‍ 17നാണ് അനബൽ സേതുപതിയുടെ റിലീസ്. പാഷന്‍ സ്റ്റുഡിയോസ് ആണ് ചിത്രം നിർമിക്കുന്നത്.
2019ല്‍ ഇറങ്ങിയ ഗെയിം ഓവറിന് ശേഷം തപ്‍സി പന്നു വീണ്ടും തമിഴകത്തെത്തുന്ന ചിത്രം കൂടിയാണ് അനബൽ സേതുപതി. നെറ്റ്ഫ്ലിക്‌സ് ചിത്രം 'ഹസീന്‍ ദില്‍റുബ'യായിരുന്നു ഒടുവിൽ പുറത്തിറങ്ങിയ തപ്‌സി പന്നുവിന്‍റെ പുത്തൻ ചിത്രം.
Also Read: ജനനാഥന്‍റെ വിജയ് സേതുപതി ചിത്രം 'ലാബം' റിലീസിന്
വിജയ് സേതുപതിയുടേതായി റിലീസിന് തയ്യാറെടുക്കുന്നത് അന്തരിച്ച സംവിധായകൻ എസ്.പി.ജനനാഥന്‍റെ ലാബമാണ്. സെപ്‌തംബർ ഒമ്പതിനാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.