ദി ഫാമിലി മാൻ സീസൺ 3ൽ പ്രതിനായകനാകുന്നത് മക്കൾ സെൽവൻ വിജയ് സേതുപതി. മനോജ് ബാജ്പേയി ടൈറ്റിൽ റോളിലെത്തുന്ന ബോളിവുഡ് വെബ് സീരീസിന്‍റെ മൂന്നാം പതിപ്പിൽ വിജയ് സേതുപതി മുഖ്യതാരമാകുമെന്നാണ് റിപ്പോർട്ടുകൾ. അഭിനയനിരയിൽ വിജയ് സേതുപതി ഉണ്ടാകുമോ ഇല്ലയോ എന്നതിൽ ഫാമിലി മാൻ ടീം സ്ഥിരീകരണം നൽകിയിട്ടില്ലെങ്കിലും, അടുത്ത മാസങ്ങളിൽ ഇതുസംബന്ധിച്ച വിവരങ്ങൾ അണിയറപ്രവർത്തകർ പങ്കുവക്കുമെന്നാണ് സൂചന.
അടുത്തിടെ പ്രദർശനത്തിനെത്തിയ ദി ഫാമിലി മാൻ സീസൺ 2നായി വിജയ് സേതുപതിയെ അണിയറപ്രവർത്തകർ സമീപിച്ചിരുന്നുവെന്ന് വാർത്തകളുണ്ടായിരുന്നു. രണ്ടാം ഭാഗത്ത് ലങ്കൻ സൈനികന്‍റെ കഥാപാത്രത്തിലേക്കാണ് താരത്തെ നിശ്ചയിച്ചിരുന്നതെന്നും എന്നാൽ അവ്യക്തമായ ചില കാരണങ്ങളാൽ സേതുപതിക്ക് ആ റോൾ സ്വീകരിക്കാനായില്ലെന്നുമാണ് റിപ്പോർട്ടുകൾ.
More Read: മൂസ ഇനിയും അവസാനിച്ചിട്ടില്ല ? ; നീരജിന്‍റെ പുതിയ ഇൻസ്റ്റ പോസ്റ്റ്
മൂന്നാം സീസണിന്‍റെ കഥാപശ്ചാത്തലം കൊവിഡ് 19ഉം തുടർന്നുണ്ടായ ലോക്ക് ഡൗണുമാണ്. ഇതിന്‍റെ സൂചന രണ്ടാം സീസണിന്‍റെ അവസാനം ദി ഫാമിലി മാൻ ടീം പങ്കുവച്ചിട്ടുണ്ട്. അതിനാൽ തന്നെ മൂന്നാം സീസണിൽ ശ്രീകാന്ത് തിവാരിയുടെ ടാസ്‌ക് സംഘവും ചൈനീസ് അക്രമികളും തമ്മിലുള്ള പോരാട്ടമായിരിക്കും പ്രമേയമാകുന്നത്.