Jalsa trailer: വിദ്യ ബാലനെ കേന്ദ്ര കഥാപാത്രമാക്കി സുരേഷ് ത്രിവേണി സംവിധാനം ചെയ്യുന്ന 'ജല്‍സ'യുടെ ട്രെയ്‌ലര്‍ പുറത്ത്. വിദ്യ ബാലന്‍റെ ഒരു മികച്ച കഥാപാത്രമായിരിക്കും 'ജല്‍സ' എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ട്രെയ്‌ലര്‍ വിദ്യാ ബാലന്‍ തന്‍റെ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്.
Vidya Balan on Jalsa role: മാധ്യമപ്രവര്‍ത്തകയുടെ വേഷമാണ് ചിത്രത്തില്‍ നടിക്ക്. വ്യക്തിത്വത്തിന്‍റെ ഇരുണ്ട വശങ്ങളിലേക്ക് ആഴ്‌ന്നിറങ്ങുന്ന കഥാപാത്രം ആയതിനാല്‍ 'ജല്‍സ'യില്‍ അഭിനയിക്കാന്‍ താന്‍ ആദ്യം വിസമ്മതിച്ചിരുന്നതായി ട്രെയ്‌ലര്‍ ലോഞ്ചില്‍ നടി വിദ്യ ബാലന്‍ പറഞ്ഞു. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ തന്‍റെ മനസ് മാറിയെന്നും നടി വ്യക്തമാക്കി.
- " class="align-text-top noRightClick twitterSection" data="">
Vidya Balan at Jalsa trailer launch: 'സംവിധായകന്‍ തന്നോട് സ്ക്രിപ്റ്റ് വിവരിച്ചപ്പോൾ, തനിക്കാ കഥാപാത്രം ഇഷ്‌ടമായെങ്കിലും അത് ചെയ്യാൻ കഴിയില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു. എനിക്ക് അത് ചെയ്യാനുള്ള ധൈര്യമില്ലായിരുന്നു. പിന്നീട് ലോകമെമ്പാടും കൊറോണ വൈറസ് പടര്‍ന്നുപിടിച്ചപ്പോള്‍ ഞങ്ങളുടെയെല്ലാം മനസ്സ് മാറി.' -വിദ്യ ബാലന്‍ പറഞ്ഞു.
Also Read: ബോക്‌സ്‌ഓഫീസില്‍ മൈക്കിള്‍ വേട്ട; പുതിയ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്
Jalsa release: ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം റിലീസിനെത്തുക. മാര്‍ച്ച് 18ന് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ 'ജല്‍സ' പ്രേക്ഷകര്‍ക്ക് മുമ്പിലെത്തും. അതേസമയം ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Jalsa cast and crew: വിദ്യ ബാലനെ കൂടാതെ ഷെഫാലി ഷാ, മുഹമ്മദ് ഇഖ്‌ബാല്‍ ഖാന്‍, മാനവ് കൗള്‍, ഷഫീന്‍ പട്ടേല്‍, രോഹിണി ഹട്ടങ്കടി, കാശിഷ് റിസ്വാന്‍, സൂര്യ കസിഭാട്‌ല, ദിദത്രി യാദവ്, ഗണ്‍ശ്യം ലല്‍സ, ശ്രീകാന്ത് മോഹന്‍ യാദവ്, ജുനൈദ് ഖാന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടും. ടി സീരീസിന്‍റെ ബാനറില്‍ ഭൂഷണ്‍ കുമാര്‍ ആണ് ചിത്രത്തിന്‍റെ നിര്‍മാണം. ഭൂഷണ്‍ കുമാര്‍, കൃഷ്‌ണന്‍ കുമാര്‍, വിക്രം മല്‍ഹോത്ര, ശിഖാ എന്നിവരാണ് സഹ നിര്‍മാണം.
Vidhya Balan Suresh Triveni combo: സുരേഷ് ത്രിവേണിയും വിദ്യ ബാലനും ഇത് രണ്ടാം തവണയാണ് വീണ്ടും ഒന്നിച്ചെത്തുന്നത്. നേരത്തെ സുരേഷ് ത്രിവേണി സംവിധാനം ചെയ്‌ത 'തുമാരി സുലു' എന്ന ചിത്രത്തിലും വിദ്യ ബാലന്‍ വേഷമിട്ടിരുന്നു. നിരൂപക ശ്രദ്ധ നേടിയ ഷെര്‍ണി ആണ് വിദ്യ ബാലന്‍റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.