ETV Bharat / sitara

Vicky Katrina wedding telecast rights sold to amazon prime : കൊടുത്തത് കോടികള്‍, വിക്കി-കത്രീന വിവാഹ വീഡിയോ വാങ്ങിയത് ആമസോണ്‍ - Vickat wedding video

Vickat wedding video : വിക്കി-കത്രീന വിവാഹ വീഡിയോ സംപ്രേഷണ അവകാശം ആമസോണ്‍ പ്രൈം വാങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇതാദ്യമായല്ല താര വിവാഹം ഒടിടി പ്ലാറ്റ്‌ഫോമിലെത്തുന്നത്. 2019ല്‍ പ്രിയങ്ക ചോപ്ര-നിക്ക്‌ ജൊനാസ്‌ വിവാഹവും ഒടിടിയില്‍ സംപ്രേഷണം ചെയ്‌തിരുന്നു.

Vicky Katrina wedding on Amazon prime  Vicky Katrina wedding telecast rights  വിക്കി-കത്രീന വിവാഹ വീഡിയോ വാങ്ങി ആമസോണ്‍  Priyanka Chopra Nick Jonas wedding on Amazon prime  Strict restrictions in Vicky Katrina marriage  Latest Bollywood Celebrity wedding  Latest Bollywood Entertainment news  Vickat wedding video  പ്രിയങ്ക ചോപ്ര-നിക്ക്‌ ജൊനാസ്‌ വിവാഹവും ഒടിടിയില്‍
Vicky Katrina wedding telecast rights sold to amazon prime : കോടികള്‍ കൊടുത്ത് വിക്കി-കത്രീന വിവാഹ വീഡിയോ വാങ്ങി ആമസോണ്‍
author img

By

Published : Dec 9, 2021, 12:26 PM IST

Vicky Katrina wedding on Amazon prime : കത്രീന കെയ്‌ഫ്‌-വിക്കി കൗശല്‍ വിവാഹമാണ് ബോളിവുഡ് ലോകത്തെ ഏറ്റവും പുതിയ വിശേഷം. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇരുവരുടെയും വിവാഹ വാര്‍ത്തകളാണ് വാര്‍ത്താ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ബോളിവുഡ്‌ ലോകത്ത് നിറഞ്ഞ് നില്‍ക്കുന്നത്.

താരങ്ങളുടെ വിവാഹത്തെ കുറിച്ചുള്ള മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍ കൗതുകമാകുന്നത്. വിക്കി-കത്രീന വിവാഹ വീഡിയോ സംപ്രേഷണ അവകാശം ആമസോണ്‍ പ്രൈം വാങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. 80 കോടി രൂപയ്‌ക്കാണ് വിവാഹ വീഡിയോ ആമസോണ്‍ പ്രൈം വാങ്ങിയതെന്നാണ് സൂചന.

Priyanka Chopra Nick Jonas wedding on Amazon prime : ഇതാദ്യമായല്ല താര വിവാഹം ഒടിടി പ്ലാറ്റ്‌ഫോമിലെത്തുന്നത്. 2019ല്‍ പ്രിയങ്ക ചോപ്ര-നിക്ക്‌ ജൊനാസ്‌ വിവാഹവും ഒടിടി പ്ലാറ്റ്‌ഫോമിലൂടെ സീരീസായി സംപ്രേഷണം ചെയ്‌തിരുന്നു.

സവായ്‌ മധോപൂരിലെ ചൗത്‌ കാ ബര്‍വാര പട്ടണത്തിലെ സിക്‌സ്‌ സെന്‍സസ്‌ ഫോര്‍ട്ട് ബര്‍വാരയില്‍ വച്ചാണ് വിവാഹം നടക്കുക. രാജസ്ഥാനി രാജ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള 700 വര്‍ഷത്തോളം പഴക്കമുള്ള കൊട്ടാരമാണ് സിക്‌സ്‌ സെന്‍സസ്‌ ഫോര്‍ട്ട് ബര്‍വാര. 48 മുറികളും സ്യൂട്ട് മുറികളുമുള്ള ഈ റിസോര്‍ട്ടില്‍ ഒരു രാത്രി തങ്ങാന്‍ 75,000 രൂപയാണ് മുറിവാടക. മൂന്ന് ദിവസത്തെ വിവാഹാഘോഷങ്ങള്‍ക്കൊടുവില്‍ വിക്കിയും കത്രീനയും ഇന്നാണ് വിവാഹിതരാവുക.

Strict restrictions in Vicky Katrina marriage : വിവാഹത്തിന് മുന്നോടിയായി കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവാഹ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തു പോകാതിരിക്കാനുള്ള സുരക്ഷാ സംവിധാനങ്ങള്‍ തുടക്കം മുതല്‍ തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥലത്തെ സുരക്ഷയ്‌ക്കൊപ്പം സല്‍മാന്‍ ഖാന്‍റെ ബോഡി ഗാര്‍ഡ്‌ ഗുര്‍മീത് സിങിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും സുരക്ഷയൊരുക്കും.

വിവാഹത്തിനെത്തുന്ന അതിഥികള്‍ക്ക് വച്ച നിബന്ധനകളും ഏറെ ചര്‍ച്ചയായിരുന്നു. വിവാഹ വീഡിയോ ഒടിടിയില്‍ വരുന്നതിന് മുമ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് തടയാന്‍ വിവാഹ വേദിയില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടു വരരുതെന്ന് അതിഥികളോട് ക്ഷണക്കത്തില്‍ അറിയിച്ചിരുന്നു. ബോളിവുഡ്‌ താരങ്ങള്‍ ഉള്‍പ്പെടെ ആകെ 120 പേര്‍ക്കാണ് വിവാഹത്തില്‍ പങ്കെടുക്കാനുള്ള ക്ഷണമുള്ളത്. ഷാറൂഖ്‌ ഖാന്‍, കബീര്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവരും ചടങ്ങില്‍ പങ്കെടുക്കും.

Also Read : Vicky Katrina wedding today : കാത്തിരുന്ന വിവാഹത്തിന് ഇനി മണിക്കൂറുകള്‍ മാത്രം.. മുഹൂര്‍ത്തം ഉച്ച കഴിഞ്ഞ്‌

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.