ഹൈദരാബാദ്: ബോളിവുഡിലെ പ്രശസ്ത താരം ശശികല ഓം പ്രകാശ് സൈഗൽ അന്തരിച്ചു. എഴുത്തുകാരനായ കിരൺ കോത്രിയാൽ ആണ് മുൻകാല താരത്തിന്‍റെ മരണ വിവരം തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടത്.
മഹാരാഷ്ട്രയിലെ സോലാപൂരിൽ ജനിച്ച ശശികല നൂർ ജഹാന്‍റെ ഭർത്താവ് ഷൗക്കത്ത് ഹുസൈൻ റിസ്വി വഴിയാണ് സിനിമയിലെത്തുന്നത്. 100ലധികം ചിത്രങ്ങളിൽ സഹതാരമായി അഭിനയം കാഴ്ച വച്ചിട്ടുണ്ട്.
കഭി ഖുഷി കഭി ഹം (2001), ജങ്കർ ബീറ്റ്സ്, ചോരി ചോരി (2003), മുജ്‌സെ ഷാദി കരോഗി (2003), രക്ത് (2004) എന്നിവ പ്രധാന ചിത്രങ്ങളിൽ പെടുന്നു. 2005 ൽ പുറത്തിറങ്ങിയ പദ്മശ്രീ ലാലു പ്രസാദ് യാദവ് ആണ് അവസാന ചിത്രം.
ഓം പ്രകാശ് സൈഗൽ ആണ് ഭർത്താവ്. രണ്ട് പെൺമക്കളുണ്ട്. ശശികലയുടെ മരണത്തിന്‍റെ കാരണം ഇതുവരെ പുറത്തുവന്നിട്ടില്ല.