ETV Bharat / sitara

മാസ്‌ക് ധരിച്ച് 'കൂലി നം.1'; പുതിയ പോസ്റ്റർ ഏറ്റെടുത്ത് ആരാധകർ

author img

By

Published : Jun 11, 2020, 4:13 PM IST

മാസ്‌ക് ധരിച്ചുകൊണ്ടുള്ള കൂലി നം.1ന്‍റെ പുതിയ പോസ്റ്റർ വരുൺ ധവാൻ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെ ആരാധകർക്കും കൗതുകമായി

coolie no 1 varun mask poster  varun dhawan mask poster  coolie no 1 covid19 theme  coolie no 1 covid 19 reference  varun sara coolie no 1  coolie no 1 new poster  മുംബൈ  ഡേവിഡ് ധവാൻ  കൂലി നം.1  കൂലി നം.1 2020  കൂലി നം.1 1995  ഗോവിന്ദ-കരിഷ്‌മ കപൂർ  വരുൺ ധവാൻ  സാറാ അലി ഖാൻ  വാഷു ഭഗ്നാനി  റീമേക്ക് ചിത്രം ഹിന്ദി  മാസ്‌ക് ധരിച്ച് കൂലി നം.1  പോസ്റ്റർ ബോളിവുഡ്  david dawan  varun dawan  sara ali khan  vashu bhagnani  coolie no. 1
മാസ്‌ക് ധരിച്ച് കൂലി നം.1

മുംബൈ: ഡേവിഡ് ധവാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് 'കൂലി നം.1'. 1995ൽ ഗോവിന്ദ-കരിഷ്‌മ കപൂർ കോമ്പോയിൽ ഡേവിഡ് ധവാൻ സംവിധാനം ചെയ്‌ത കൂലി നം.1ന്‍റെ റീമേക്കിന്‍റെ പോസ്റ്ററാണ് ഇപ്പോൾ ചർച്ചയാകുന്നത്. കൊവിഡ് കാലത്തിന്‍റെ അടയാളമായ മാസ്‌ക് ധരിച്ചുകൊണ്ടുള്ള പുതിയ പോസ്റ്റർ പ്രേക്ഷകരിൽ കൗതുകം ഉണർത്തുന്നു. വരുൺ ധവാനും സാറാ അലി ഖാനും മുഖ്യകഥാപാത്രങ്ങളായി എത്തുന്ന റീമേക്ക് ചിത്രവും വാഷു ഭഗ്നാനിയാണ് നിർമിക്കുന്നത്.

മാസ്‌ക് ധരിച്ചുകൊണ്ടുള്ള കൂലി നം.1ന്‍റെ പോസ്റ്റർ സമൂഹമാധ്യമങ്ങളിലൂടെ വരുൺ ധവാൻ പങ്കുവെച്ചതോടെ ചിത്രത്തിൽ ഉടനീളം താരങ്ങൾ മാസ്‌ക് ധരിക്കുമോ എന്നാണ് ആരാധകരുടെ സംശയം. 90കളിലെ കോമഡി ചലച്ചിത്രം യുവതാരങ്ങളിലൂടെ വീണ്ടും എത്തുന്നത് തിയേറ്ററുകളിലാണോ ഒടിടി റിലീസ് വഴിയാണോ എന്നും ചിലർ ചോദിക്കുന്നു. കൂലി നം.1 മെയ് ഒന്നിന് റിലീസ് ചെയ്യാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ, ലോക്ക് ഡൗൺ മൂലം ചിത്രത്തിന്‍റെ പ്രദർശനം മാറ്റിവക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.