വരുണ്‍ ധവാന്‍-സാറാ അലിഖാന്‍ ജോഡിയുടെ ബോളിവുഡ് ചിത്രം കൂലി നം.1ന്‍റെ ട്രെയിലര്‍ റിലീസ് ചെയ്‌തു. 1995ൽ ഗോവിന്ദ-കരിഷ്‌മ കപൂർ കോമ്പോയിൽ ഡേവിഡ് ധവാൻ സംവിധാനം ചെയ്‌ത ചിത്രത്തിന്‍റെ റീമേക്കാണ് ഇപ്പോള്‍ പുറത്തിറങ്ങാനൊരുങ്ങുന്ന ചിത്രം. ഡേവിഡ് ധവാന്‍ തന്നെയാണ് ചിത്രത്തിന്‍റെ റീമേക്ക് സംവിധാനം ചെയ്‌തിരിക്കുന്നത്.
തമാശയവും പ്രണയവും എല്ലാം ഇടകലര്‍ത്തി ഫാമിലി എന്‍റര്‍ടെയ്‌നറായാണ് സിനിമ ഒരുക്കിയിരിക്കുന്നത് എന്നാണ് ട്രെയിലറില്‍ നിന്നും വ്യക്തമാകുന്നത്. വാഷു ഭഗ്നാനിയാണ് സിനിമ നിർമിച്ചിരിക്കുന്നത്. ചിത്രമിറങ്ങി 25 വര്‍ഷത്തിന് ശേഷമാണ് ചിത്രത്തിന് റീമേക്ക് ഒരുക്കിയിരിക്കുന്നത്. പരേഷ് റാവല്‍, ജാവേദ് ജഫ്രി, രാജ്പാല്‍ യാദവ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
ഡേവിഡ് ധവാന്‍റെ 45 ആം സംവിധാന സംരംഭം കൂടിയാണ് കൂലി നം.1. റെയില്‍വേ ചുമട്ട് തൊഴിലാളിയെ പ്രണയിക്കുന്ന ധനികയായ പെണ്‍കുട്ടിയുടെ കഥയാണ് നര്‍മത്തിന്‍റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്നത്. സിനിമ ആദ്യം മെയ് 1ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ റിലീസ് നീളുകയായിരുന്നു. ചിത്രം ഡിസംബര്‍ 25ന് ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്‌ത് തുടങ്ങും.