ഊര്‍മിള മദോണ്ഡ്കറിനെ പരിഹസിച്ച് കങ്കണ റണൗട്ട്. ഊര്‍മിള മൂന്ന് കോടി രൂപക്ക് പുതിയ ഓഫീസ് വാങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് പരിഹാസ കുറിപ്പുമായി കങ്കണ രംഗത്തെത്തിയത്. ബിജെപിയെ സന്തോഷിപ്പിച്ചതിന് തനിക്ക് 30 കേസുകളാണ് ലഭിച്ചതെന്നും നിങ്ങളെപ്പോലെ ഞാന്‍ സ്മാര്‍ട്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നുവെന്നുമായിരുന്നു കങ്കണയുടെ ട്വീറ്റ്.
ഡിസംബര്‍ ഒന്നിനാണ് ഊര്‍മിള ശിവസേനയില്‍ ചേര്‍ന്നത്. 'ഊര്‍മിളയെ കുറിച്ചുള്ള മീമുകളും പങ്കുവെച്ചിട്ടുണ്ട് കങ്കണ. 'പ്രിയപ്പെട്ട ഊര്‍മിള ജീ, ഞാന്‍ എന്‍റെ സ്വന്തം അധ്വാനത്തില്‍ നിര്‍മിച്ച വീട് കോണ്‍ഗ്രസ് തകര്‍ത്തു. ബിജെപിയെ സന്തോഷിപ്പിച്ചതുകൊണ്ട് എനിക്ക് കിട്ടിയത് 25, 30 കോടതി കേസുകളാണ്. നിങ്ങളെ പോലെ സ്മാര്‍ട്ടായി കോണ്‍ഗ്രസിനെ സന്തോഷിപ്പിച്ചിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. ഞാന്‍ എന്തൊരു മണ്ടിയാണല്ലേ?' എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.
-
Dear @UrmilaMatondkar ji maine jo khud ki mehnat se ghar banaye woh bhi Congress tod rahi hai, sach mein BJP ko khush karke mere haath sirf 25-30 cases he lage hain, kash main bhi aapki tarah samajhdar hoti toh Congress ko khush karti, kitni bevakoof hoon main, nahin? pic.twitter.com/AScsUSLTAA
— Kangana Ranaut (@KanganaTeam) January 3, 2021 " class="align-text-top noRightClick twitterSection" data="
">Dear @UrmilaMatondkar ji maine jo khud ki mehnat se ghar banaye woh bhi Congress tod rahi hai, sach mein BJP ko khush karke mere haath sirf 25-30 cases he lage hain, kash main bhi aapki tarah samajhdar hoti toh Congress ko khush karti, kitni bevakoof hoon main, nahin? pic.twitter.com/AScsUSLTAA
— Kangana Ranaut (@KanganaTeam) January 3, 2021Dear @UrmilaMatondkar ji maine jo khud ki mehnat se ghar banaye woh bhi Congress tod rahi hai, sach mein BJP ko khush karke mere haath sirf 25-30 cases he lage hain, kash main bhi aapki tarah samajhdar hoti toh Congress ko khush karti, kitni bevakoof hoon main, nahin? pic.twitter.com/AScsUSLTAA
— Kangana Ranaut (@KanganaTeam) January 3, 2021
-
गणपति बाप्पा मोरया 🙏🏼@KanganaTeam pic.twitter.com/m8mRgbsg6o
— Urmila Matondkar (@UrmilaMatondkar) January 3, 2021 " class="align-text-top noRightClick twitterSection" data="
">गणपति बाप्पा मोरया 🙏🏼@KanganaTeam pic.twitter.com/m8mRgbsg6o
— Urmila Matondkar (@UrmilaMatondkar) January 3, 2021गणपति बाप्पा मोरया 🙏🏼@KanganaTeam pic.twitter.com/m8mRgbsg6o
— Urmila Matondkar (@UrmilaMatondkar) January 3, 2021
ട്വീറ്റ് വൈറലായതോടെ കങ്കണയ്‌ക്ക് മറുപടിയുമായി ഊര്‍മിള രംഗത്തെത്തി. 'വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനത്തിന്‍റെ ഫലമായാണ് താന്‍ ഓഫീസ് വാങ്ങിയതെന്നും അതിന്‍റെ തെളിവ് താന്‍ ഹാജരാക്കാമെന്നുമാണ്' ഊര്‍മിള പറഞ്ഞത്. പകരം ബോളിവുഡിലെ ഡ്രഗ് ഡീലര്‍മാരുടെ പേര് പുറത്തുവിടണമെന്ന് കങ്കണയോട് ഊര്‍മിള ആവശ്യപ്പെട്ടു. ഊര്‍മിളയെ സോഫ്റ്റ് പോണ്‍ നായികയെന്ന് വിളിച്ചതിന്‍റെ പേരിലായിരുന്നു ഇരുവരും തമ്മില്‍ ആദ്യം വഴക്ക്.