നിയമലംഘനം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടി കങ്കണ റണൗട്ടിന്‍റെ മുംബൈയിലെ ഓഫീസ് കെട്ടിടം ബിഎംസി കോര്‍പറേഷന്‍ പൊളിച്ചുനീക്കിയത്. യുവനടന്‍ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ ആത്മഹത്യയ്‌ക്ക് ശേഷം കങ്കണ, ബോളിവുഡിനെയും മഹാരാഷ്ട്ര സര്‍ക്കാരിനെയും മുംബൈ പൊലീസിനെയും കുറിച്ച് നിരവധി പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതിനുശേഷം കങ്കണക്ക് നേരെ നിരവധി ഭീഷണകളും മറ്റും വന്നിരുന്നു. പോര് സോഷ്യല്‍മീഡിയകളും ചാനലുകളും വഴി മുറുകുമ്പോഴാണ് കഴിഞ്ഞ ദിവസം ബിഎംസി കങ്കണയുടെ ഓഫീസ് കെട്ടിടം പൊളിച്ചത്. ഇപ്പോള്‍ താരം നീതി ആവശ്യപ്പെട്ട് നടത്തുന്ന പോരാട്ടങ്ങള്‍ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴ് നടന്‍ വിശാല്‍. ഒരു പോസ്റ്റ് ട്വീറ്റ് ചെയ്തുകൊണ്ടാണ് വിശാല്‍ കങ്കണക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്. കങ്കണയുടെ ധൈര്യം ബ്രിട്ടീഷ് ഭരണകൂടത്തെ ചോദ്യം ചെയ്ത ധീരനായ ഭഗത് സിംഗിന്‍റെ പ്രവൃത്തിക്ക് സമാനമാണെന്നാണ് വിശാല്‍ ട്വീറ്റ് ചെയ്തത്. ഭരണകൂടത്തിന്‍റെ രോഷം നേരിടേണ്ടി വരുമെന്നറിഞ്ഞുകൊണ്ട് തന്നെ അവര്‍ക്കെതിരേ ശബ്ദിക്കാന്‍ തയ്യാറായ കങ്കണയുടെ ധൈര്യത്തെ അഭിനന്ദിക്കുകയാണെന്നും വിശാല്‍ കുറിച്ചു.
-
Dear @KanganaTeam pic.twitter.com/73BY631Kkx
— Vishal (@VishalKOfficial) September 10, 2020 " class="align-text-top noRightClick twitterSection" data="
">Dear @KanganaTeam pic.twitter.com/73BY631Kkx
— Vishal (@VishalKOfficial) September 10, 2020Dear @KanganaTeam pic.twitter.com/73BY631Kkx
— Vishal (@VishalKOfficial) September 10, 2020
'പ്രിയ കങ്കണ... നിങ്ങളുടെ ധൈര്യത്തിന് അഭിനന്ദനങ്ങള്‍. എന്താണ് ശരി, എന്താണ് തെറ്റ് എന്ന് പറയാന്‍ നിങ്ങള്‍ രണ്ടുതവണ ചിന്തിച്ചില്ല. ഇത് നിങ്ങളുടെ വ്യക്തിപരമായ പ്രശ്നമായിരുന്നില്ല. എന്നിട്ടും സര്‍ക്കാരിന്‍റെ രോഷം നേരിട്ടുകൊണ്ടും നിങ്ങള്‍ ശക്തമായി നിലകൊണ്ടു. ഇത് വളരെ വലിയ ഉദാഹരണമാണ്. 1920ല്‍ ഭഗത് സിംഗ് ചെയ്തതിന് സമാനമായ കാര്യമാണിത്. തെറ്റായൊരു കാര്യത്തില്‍ ഭരണകൂടത്തിനെതിരെ സംസാരിക്കാന്‍ സെലിബ്രിറ്റികള്‍ക്കും സാധാരണക്കാര്‍ക്കും നിങ്ങള്‍ മാതൃകയാണ്' ഇതായിരുന്നു വിശാലിന്‍റെ ട്വീറ്റ്.
കങ്കണയുടെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ പൊളിച്ച് നീക്കല്‍ നടപടികള്‍ക്ക് മുംബൈ ഹൈക്കോടതി സ്‌റ്റേ അനുവദിച്ചിട്ടുണ്ട്. അതേസമയം ബിഎംസിക്കെതിരെ കങ്കണ നല്‍കിയ അപേക്ഷയിൽ വാദം കേൾക്കുന്നത് ബോംബെ ഹൈക്കോടതി സെപ്റ്റംബർ 22ലേക്ക് മാറ്റി.