തപ്‌സി പന്നു വീണ്ടും മിസ്റ്ററി ത്രില്ലറുമായി വിസ്‌മയിപ്പിക്കാന്‍ എത്തുന്നു. ഹസീന്‍ ദില്‍റുബ എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. വിക്രാന്ത് മാസി, ഹര്‍ഷവര്‍ധന്‍ റാണെ എന്നിവരാണ് ചിത്രത്തില്‍ തപ്‌സിയുടെ നായകന്മാര്‍.
പ്രണയം, കാമം, ആസക്തി, കാപട്യം എന്നീ വിഷയങ്ങളിലൂടെയാണ് കഥ പറയുന്നത്. ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന സിനിമ ജൂലൈ രണ്ടിന് നെറ്റ്‌ഫ്‌ളിക്‌സിലൂടെ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തും. മലയാളിയായ വിനില്‍ മാത്യുവാണ് സംവിധാനം.
റാവണ്‍, സൈസ് സീറോ തുടങ്ങിയ ചിത്രങ്ങള്‍ക്ക് കഥയെഴുതിയ കനിക ദില്ലോണാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ബോള്‍ഡ് ലുക്കിലാണ് തപ്‌സി ടീസറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ടീ സീരിസ്, കളര്‍ യെല്ലോ പ്രൊഡക്ഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
അമിത് ത്രിവേദിയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ റിലീസ് പ്രഖ്യാപിച്ച സിനിമയായിരുന്നു ഹസീന്‍ ദില്‍റുബ. പിന്നീട് കൊവിഡ് സാഹചര്യം കണക്കിലെടുത്ത് റിലീസ് നീട്ടി.
Also read: നടി എവ്‌ലിന്‍ ശര്‍മ വിവാഹിതയായി
അവസാനമായി റിലീസ് ചെയ്ത തപ്‌സി ചിത്രം ഥപ്പട് ആയിരുന്നു. ഇനി സഭാഷ് മിതു, രശ്മി റോക്കറ്റ്, ലൂപ് ലപേട്ട അടക്കം നിരവധി ചിത്രങ്ങളാണ് നടിയുടേതായി പുറത്തിറങ്ങാനുള്ളത്.