നികുതി വെട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് ആദായനികുതി വകുപ്പ് നടത്തിയ പരിശോധന സംബന്ധിച്ച് പ്രതികരിച്ച് നടി താപ്‌സി പന്നു. ട്വിറ്ററില്‍ പങ്കുവെച്ച മൂന്ന് ട്വീറ്റുകളിലൂടെയായിരുന്നു നടിയുടെ പ്രതികരണം. ആദായ നികുതി വകുപ്പിനെ പരിഹസിച്ചുകൊണ്ടാണ് താപ്‌സി ട്വീറ്റ് കുറിച്ചിരിക്കുന്നത്. തന്‍റെ പേരില്‍ പാരീസില്‍ ബംഗ്ലാവില്ലെന്നും അഞ്ച് കോടി ലഭിച്ചിട്ടില്ലെന്നുമാണ് താരം ട്വീറ്റിലൂടെ വ്യക്തമാക്കിയത്. കൂടാതെ 2013ല്‍ തന്‍റെ വീട്ടില്‍ റെയ്‌ഡ് നടന്നിട്ടില്ലെന്നും നടി വ്യക്തമാക്കി.
-
3 days of intense search of 3 things primarily
— taapsee pannu (@taapsee) March 6, 2021 " class="align-text-top noRightClick twitterSection" data="
1. The keys of the “alleged” bungalow that I apparently own in Paris. Because summer holidays are around the corner
">3 days of intense search of 3 things primarily
— taapsee pannu (@taapsee) March 6, 2021
1. The keys of the “alleged” bungalow that I apparently own in Paris. Because summer holidays are around the corner3 days of intense search of 3 things primarily
— taapsee pannu (@taapsee) March 6, 2021
1. The keys of the “alleged” bungalow that I apparently own in Paris. Because summer holidays are around the corner
'പ്രധാനമായും മൂന്ന് കാര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു മൂന്ന് ദിവസത്തെ തെരച്ചില്‍... ഒന്ന്, എന്‍റെ പേരില്‍ പാരീസിലുണ്ടെന്ന് ആരോപിക്കുന്ന ബംഗ്ലാവിന്‍റെ താക്കോല്‍. കാരണം വേനല്‍ അവധി അടുത്തുവരികയാണ്... രണ്ട്, തന്‍റെ കയ്യിലുണ്ടെന്ന് ആരോപിക്കുന്ന അഞ്ച് കോടിയുടെ റെസീപ്റ്റ്... ഫ്രെയിം ചെയ്‌ത് ഭാവിയിലേക്ക് സൂക്ഷിക്കാന്‍ വേണ്ടിയാണിത് കാരണം ഈ പണം നേരത്തെ ഞാന്‍ വേണ്ടെന്ന് വെച്ചിരുന്നു... മൂന്ന്, ബഹുമാനപ്പെട്ട ധനകാര്യ മന്ത്രി പറയുന്നത് പ്രകാരം 2013ല്‍ നടന്ന റെയ്‌ഡിനെക്കുറിച്ചുള്ള എന്‍റെ ഓര്‍മ...' ഇതായിരുന്നു തപ്‌സിയുടെ ട്വീറ്റ്.
ഇക്കഴിഞ്ഞ മൂന്നാം തിയ്യതി മുതല്‍ മൂന്ന് ദിവസം ബോളിവുഡ് നടി താപ്‌സി പന്നു, സംവിധായകനും നടനുമായ അനുരാഗ് കശ്യപ് എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലും മറ്റും ആദായ നികുതി വകുപ്പ് പരിശോധന നടത്തി വരികയായിരുന്നു. അനുരാഗ് കശ്യപുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ, മുൻ ബിസിനസ് പങ്കാളികൾ, തപ്‌സി പന്നു, ടാലന്‍റ് മാനേജ്‌മെന്‍റ് സ്ഥാപനങ്ങളായ ക്വാൻ എന്‍റര്‍ടെയ്‌ന്‍മെന്‍റ്, എക്‌സൈഡ് എന്‍റര്‍ടെയ്‌ന്‍മെന്‍റ് എന്നിവ നികുതി വെട്ടിപ്പ് നടത്തിയെന്ന് ആരോപിച്ചാണ് 168 നികുതി ഉദ്യോഗസ്ഥർ മുംബൈയിലും പൂനെയിലും ഉള്ള 28 സ്ഥലങ്ങളിൽ പരിശോധന നടത്തിയത്. 650 കോടി രൂപയുടെ വെട്ടിപ്പ് കണ്ടെത്തിയെന്നായിരുന്നു ഉദ്യോഗസ്ഥരുടെ ആരോപണം. പ്രൊഡക്ഷൻ ഹൗസിന്‍റെ ഷെയർ ട്രാൻസാക്ഷനുകളുടെ കൃത്രിമത്വവും വിലയിരുത്തലും സംബന്ധിച്ച തെളിവുകൾ ലഭിച്ചതായും 350 കോടി രൂപയുടെ നികുതിയിളവ് കണ്ടെത്തിയതായും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും വാര്‍ത്താക്കുറിപ്പിൽ ആദായനികുതി വകുപ്പ് പറയുന്നു.
2018ല്‍ പുറത്തിറങ്ങിയ മന്‍മര്‍സിയാന് ശേഷം അനുരാഗ് കശ്യപും താപ്‌സി പന്നുവും ഒരുമിക്കുന്ന ഏറ്റവും പുതിയ സിനിമ ദൊബാരയാണ്. സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെയാണ് ആദായനികുതി വകുപ്പ് ഇരുവരുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തിയത്.