ETV Bharat / sitara

എന്താണ് 'ദുഗ്ഗ ദുഗ്ഗ'? വെളിപ്പെടുത്തലുമായി താരസുന്ദരി സുഷ്‌മിത സെൻ

author img

By

Published : Oct 13, 2021, 8:06 PM IST

ദുർഗാഷ്‌ടമിയോടനുബന്ധിച്ച് തന്‍റെ ആരാധകർക്ക് പുതിയൊരു വെളിപ്പെടുത്തലോട് കൂടിയാണ് മുന്‍ ലോക സുന്ദരി സുഷ്‌മിത സെൻ ആശംസകളറിയിച്ചിരിക്കുന്നത്.

sushmita sen Durga Ashtami post  sushmita sen on dugga dugga  sushmita sen latest news  sushmita sen latest updates  സുഷ്‌മിത സെൻ  മുന്‍ ലോക സുന്ദരി സുഷ്‌മിത സെൻ  സുസ്മിത സെൻ  സുഷ്‌മിത സെൻ വാർത്ത  സുസ്മിത സെൻ വാർത്ത  സുഷ്‌മിത സെൻ ദുർഗാഷ്‌ടമി  സുഷ്‌മിത സെൻ ദുർഗാഷ്‌ടമി ആശംസ  സുസ്മിത സെൻ ദുർഗാഷ്‌ടമി  സുസ്മിത സെൻ ദുർഗാഷ്‌ടമി ആശംസ
എന്താണ് 'ദുഗ്ഗ ദുഗ്ഗ'? വെളിപ്പെടുത്തലുമായി താരസുന്ദരി സുഷ്‌മിത സെൻ

മുംബൈ: എന്താണ് 'ദുഗ്ഗ ദുഗ്ഗ'? ഒരുപക്ഷെ മുന്‍ ലോക സുന്ദരി സുഷ്‌മിത സെന്നിന്‍റെ ആരാധകർക്ക് ഈ ബംഗാളി പദം അർഥമാക്കുന്നത് എന്താണെന്ന ധാരണയുണ്ടാവാം. ദുർഗാഷ്‌ടമിയോടനുബന്ധിച്ച് മുന്‍ ലോക സുന്ദരി സുഷ്‌മിത സെൻ തന്‍റെ ആരാധകർക്ക് പുതിയൊരു വെളിപ്പെടുത്തലോട് കൂടിയാണ് ആശംസകളറിയിച്ചിരിക്കുന്നത്. '

ദുഗ്ഗ ദുഗ്ഗ' എന്ന പദത്തോടുള്ള തന്‍റെ ഇഷ്‌ടത്തെക്കുറിച്ചാണ് താരം ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. പലപ്പോഴും താൻ 'ദുഗ്ഗ ദുഗ്ഗ' എന്ന പ്രാർഥന ഉച്ഛരിക്കുന്നത് ദുർഗാദേവിയുടെ ശക്തിയെ ആകർഷിക്കാനാണെന്ന് സുഷ്‌മിത ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ആശംസകൾ നേർന്നുകൊണ്ട് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രവും ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

എന്നാൽ കൊവിഡ് സാഹചര്യത്തിൽ ഈ വർഷത്തെ ദുർഗാ പൂജ ആഘോഷങ്ങൾ താരം ഒഴിവാക്കിയോ എന്നാണ് ആരാധകരുടെ സംശയം.

ALSO READ:ഹൃദയം തൊട്ട് 'അച്ഛൻ'; ആൽബം ശ്രദ്ധേയമാവുന്നു

അതേസമയം താരസുന്ദരി രണ്ടാം വരവ് കുറിച്ച ആര്യ എന്ന ക്രൈം ത്രില്ലർ വെബ്‌സീരീസിന്‍റെ രണ്ടാം സീസൺ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഒരു സ്‌ത്രീ തന്‍റെ കുട്ടികളെയും കുടുംബത്തെയും സംരക്ഷിക്കാൻ പല വെല്ലുവിളികളും നേരിടുന്ന കഥ സംവിധാനം ചെയ്‌തിരിക്കുന്നത് റാം മാധവാനിയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.