ETV Bharat / sitara

ജന്മനാട്ടിലെ റോഡിന് സുശാന്ത് സിംഗിന്‍റെ പേര് നല്‍കി നാട്ടുകാര്‍

author img

By

Published : Jul 12, 2020, 2:01 PM IST

സുശാന്തിന്‍റെ ജന്മനാടായ ബിഹാറിലെ പൂര്‍ണിയയിലാണ് ആദര സൂചകമായി റോഡിന് താരത്തിന്‍റെ പേര് നല്‍കിയത്

ജന്മനാട്ടിലെ റോഡിന് സുശാന്ത് സിങിന്‍റെ പേര് നല്‍കി നാട്ടുകാര്‍  Sushant Singh Rajput gets road, roundabout named after him in hometown Purnea  Sushant Singh Rajput death related news  Sushant Singh Rajput home town news
ജന്മനാട്ടിലെ റോഡിന് സുശാന്ത് സിങിന്‍റെ പേര് നല്‍കി നാട്ടുകാര്‍

അന്തരിച്ച ബോളിവുഡ് യുവതാരം സുശാന്ത് സിംഗ് രജ്‌പുതിനോടുള്ള ആദരസൂചകമായി ജന്മനാട്ടിലെ റോഡിന് സുശാന്ത് സിംഗിന്‍റെ പേര് നല്‍കിയിരിക്കുകയാണ് നാട്ടുകാര്‍. സുശാന്തിന്‍റെ ജന്മനാടായ ബിഹാറിലെ പൂര്‍ണിയയിലാണ് ആദര സൂചകമായി റോഡിന് താരത്തിന്‍റെ പേര് നല്‍കിയത്.

പേര് അനാച്ഛാദനം ചെയ്യുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ മധുബനിയില്‍ നിന്ന് മാതാ ചൗക്ക് വരെ പോകുന്ന റോഡിന് സുശാന്ത് സിംഗ് രജ്‌പുത് റോഡെന്നും ഫോര്‍ഡ് കമ്പനി കവലയ്ക്ക് സുശാന്ത് സിംഗ് രജ്‌പുത് ചൗക്കെന്നുമാണ് പേര് നല്‍കിയിരിക്കുന്നത്. സുശാന്തിന്‍റെ സ്മരണാര്‍ത്ഥമാണ് റോഡിന് അദ്ദേഹത്തിന്‍റെ പേര് നല്‍കിയതെന്ന് മേയര്‍ സവിത ദേവി പറഞ്ഞു. ഇക്കഴിഞ്ഞ ജൂണ്‍ 14നാണ് മുംബൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ സുശാന്തിനെ കണ്ടെത്തുന്നത്. 34കാരനായ താരം കടുത്ത വിഷാദ രോഗത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.