ബോളിവുഡ് നടനും പഞ്ചാബ് ഗുര്‍ദാസ്‌പൂര്‍ ബിജെപി എം.പിയുമായ സണ്ണി ഡിയോളിന് കൊവിഡ് സ്ഥിരീകരിച്ചു. ഹിമാചല്‍ പ്രദേശ് ആരോഗ്യ സെക്രട്ടറി അമിതാഭ് അവസ്തിയാണ് ഇക്കാര്യം അറിയിച്ചത്. കുറച്ച് ദിവസങ്ങളായി കുളുവില്‍ താമസിച്ച് വരികയായിരുന്നു സണ്ണി ഡിയോള്‍. തിരികെ മുംബൈയിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം പോകുന്നതിന് മുന്‍പായി നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് അമിതാഭ് അവസ്തി പറഞ്ഞു. അറുപത്തിനാലുകാരനായ താരം അടുത്തിടെയാണ് തോള്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനായത്. ഇപ്പോള്‍ സണ്ണി ഡിയോള്‍ കുളു ജില്ലയിലെ മണാലിയിലെ ഒരു ഫാം ഹൗസില്‍ ഐസൊലേഷനിലാണ്.
നടന്‍ സണ്ണി ഡിയോളിന് കൊവിഡ് - സണ്ണി ഡിയോള്‍
അറുപത്തിനാലുകാരനായ താരം അടുത്തിടെയാണ് തോള്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനായത്
![നടന്‍ സണ്ണി ഡിയോളിന് കൊവിഡ് sunny deol sunny deol tests positive for covid 19 നടന്‍ സണ്ണി ഡിയോളിന് കൊവിഡ് നടന്‍ സണ്ണി ഡിയോള്‍ സണ്ണി ഡിയോള്‍ sunny deol news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9733424-460-9733424-1606874734141.jpg?imwidth=3840)