2018ല്‍ പുറത്തിറങ്ങിയ സീറോ എന്ന സിനിമയ്‌ക്ക് ശേഷം ബിഗ് സ്ക്രീനില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ബോളിവുഡ് കിങ് ഖാന്‍. ലോക്ക് ഡൗണ്‍, കൊവിഡ് കാലത്ത് സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്ന താരത്തോട് നിരവധി പേരാണ് ട്വീറ്റിലൂടെ 'എന്നാണ് തിരിച്ചുവരവ്' എന്ന് ചോദിച്ചത്. അന്ന് കൃത്യമായി മറുപടി പറയാതിരുന്ന ഷാരൂഖ് പുതുവര്‍ഷ ആശംസകള്‍ക്കൊപ്പം ആരാധകര്‍ക്കായി ഒരു പ്രഖ്യാപനം നടത്തിയിരിക്കുകയാണിപ്പോള്‍. 'ഈ വര്‍ഷം നിങ്ങള്‍ക്ക് എന്ന ബിഗ് സ്ക്രീനില്‍ കാണാന്‍ സാധിക്കു'മെന്നാണ് ഷാരൂഖ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞത്. അപ്രതീക്ഷിതമായ പ്രഖ്യാപനം ആരാധകര്‍ക്ക് പുതുവത്സര സമ്മാനമായി.
- " class="align-text-top noRightClick twitterSection" data="
">
രണ്ട് വര്‍ഷമായി സിനിമകളൊന്നും ചെയ്തിരുന്നില്ല ഷാരൂഖ് ഖാന്‍. ആനന്ദ്.എല്‍.റോയ് സംവിധാനം ചെയ്‌ത സീറോ പരാജയമായിരുന്നു. താരത്തിന്‍റെ രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്കിടെ അദ്ദേഹത്തിന്‍റെ പുതിയ സിനിമയെ കുറിച്ച് നിരവധി അഭ്യൂഹങ്ങളും പടര്‍ന്നിരുന്നു. ഇപ്പോല്‍ വൈആര്‍ഫിന്‍റെ ബിഗ് ബജറ്റ് ചിത്രത്തില്‍ കിങ് ഖാന്‍ അഭിനയിക്കുന്നതായാണ് റിപ്പോര്‍ട്ട്. പ്രകാശം നിറഞ്ഞൊരു വര്‍ഷം ആശംസിക്കുന്നതായും കിങ് ഖാന്‍ വീഡിയോയിലൂടെ പറഞ്ഞു. തന്‍റെ ടീം അവധിയിലായതിനാല്‍ താന്‍ തന്നെയാണ് വീഡിയോ ഷൂട്ട് ചെയ്‌തതെന്നും എഡിറ്റ് ചെയ്‌തതെന്നും അതുകൊണ്ടാണ് പോസ്റ്റ് ചെയ്യാന്‍ വൈകിയതെന്നും ഷാരൂഖ് വീഡിയോയിലൂടെ പറഞ്ഞു. സ്വതസിദ്ധമായ ശൈലിയിലെ താരത്തിന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.