മുംബൈ: 2020ൽ ഷാരൂഖ് ഖാൻ ചിത്രങ്ങൾ റിലീസിനുണ്ടായിരുന്നില്ല എന്നത് കിംഗ് ഖാന്‍റെ ആരാധകരെ വളരെയധികം നിരാശരാക്കിയിരുന്നു. പുതിയ ചിത്രങ്ങളെ സംബന്ധിച്ച് താരത്തിന്‍റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടായിരുന്നില്ല. എന്നാൽ, താരം പുതുവത്സരാശംസകൾ നേരുന്ന വീഡിയോയിൽ ഈ വർഷം ബിഗ്‌സ് ക്രീനിൽ ഷാരൂഖ് ഖാനെയും പ്രതീക്ഷിക്കാമെന്ന സൂചനയാണുള്ളത്.
- " class="align-text-top noRightClick twitterSection" data="
">
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച മൂന്ന് മിനിറ്റ് വീഡിയോയിൽ പോയ വർഷത്തെ കുറിച്ചും ഒപ്പം പുതുവർഷത്തെ പ്രതീക്ഷകളും നടൻ വിശദീകരിച്ചു. "ഞാൻ ആശംസകൾ അറിയിക്കാൻ വൈകിയിരുന്നു. എങ്കിലും 2020 എല്ലാവരുടെയും ഏറ്റവും മോശം വർഷമാണെന്നത് ഞാൻ സമ്മതിക്കുന്നു. ഈ ഭയാനക സമയങ്ങളിൽ പ്രതീക്ഷയുടെയും പോസിറ്റീവിറ്റിയുടെയും കിരണങ്ങൾ കണ്ടെത്താൻ പ്രയാസമായിരുന്നു. പക്ഷെ എന്‍റെ മോശവും പ്രയാസകരവുമായ ദിവസങ്ങളിൽ, അസഹനീയമായ വർഷങ്ങളിൽ നിന്നും പ്രതീക്ഷ കണ്ടെത്താൻ ശ്രമിക്കുന്നു. ഒരാൾ അവരുടെ ജീവിതത്തിലെ ഏറ്റവും മോശമായ അവസ്ഥയിലും മികച്ച മാർഗം കണ്ടെത്താൻ ശ്രമിക്കും." 2021ൽ ബിഗ് സ്‌ക്രീനിലൂടെ കാണാം എന്ന് പറഞ്ഞാണ് ഷാരൂഖ് ഖാന്‍റെ വീഡിയോ പൂർണമാകുന്നത്. എന്നാൽ, തന്‍റെ പുതുവർഷ ചിത്രങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്താതെയാണ് താരം വീഡിയോ അവസാനിപ്പിച്ചത്.
അതേ സമയം, യഷ് രാജ് ഫിലിംസ് നിർമിക്കുന്ന പത്താൻ ഇക്കഴിഞ്ഞ നവംബറിൽ മുംബൈയിൽ ചിത്രീകരണം ആരംഭിച്ചിരുന്നു. കൂടാതെ, രാജ്കുമാർ ഹിറാനിയുടെ കോമഡി ചിത്രത്തിലും തമിഴ് സംവിധായകൻ അറ്റ്ലിയുടെ ചിത്രത്തിലും ഷാരൂഖ് ഖാൻ നായകനാകുമെന്നാണ് റിപ്പോർട്ടുകൾ.