ETV Bharat / sitara

ഷാരൂഖ് ഖാൻ വര്‍ക്ക് ഫ്രം ഹോം; മന്നത്തിലെ ചിത്രീകരണത്തിന്‍റെ വീഡിയോ വൈറൽ

മുംബൈയിലെ ഷാരൂഖ് ഖാന്‍റെ വസതിയായ മന്നത്തിന്‍റെ ബാല്‍ക്കണി സിനിമാ സെറ്റാക്കിയെന്ന തരത്തിലുള്ള വീഡിയോയാണ് കിങ് ഖാൻ ആരാധകർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

author img

By

Published : Jun 27, 2020, 4:19 PM IST

srk viral video  shah rukh khan shooting in balcony  srk shooting in mannat  srk latest news  srk latest updates  കൊവിഡ് പ്രതിസന്ധി  ഷാരൂഖ് ഖാന്‍റെ ആരാധകർ  ഷാരൂഖ് ഖാൻ  കിങ് ഖാന്‍റെ പുതിയ ചിത്രം  ഷാരൂഖ് ഖാൻ വര്‍ക്ക് ഫ്രം ഹോം  sharuk khan  covid 19  king khan new film shooting  mannat home
ഷാരൂഖ് ഖാൻ വര്‍ക്ക് ഫ്രം ഹോം

മുംബൈ: കൊവിഡ് പ്രതിസന്ധിയിൽ ഓഫീസുകളിൽ നിന്നും വീടുകളിലേക്ക് മാറിയിരിക്കുകാണ് ഭൂരിഭാഗം തൊഴിൽമേഖലയും. കിങ് ഖാനും വര്‍ക്ക് ഫ്രം ഹോമിലാണെന്നാണ് ഷാരൂഖ് ഖാന്‍റെ ആരാധകർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വീഡിയോ സൂചിപ്പിക്കുന്നത്. ഖാന്‍റെ മുംബൈയിലെ വസതിയായ മന്നത്തിന്‍റെ ബാല്‍ക്കണിയിലാണ് പുതിയ സിനിമയുടെ ചിത്രീകരണം. ഷൂട്ടിങ്ങിന്‍റെ ഭാഗമായി ബോളിവുഡ് താരം ഡയലോഗ് പറയുന്നതും വീഡിയോയിൽ കാണാം. ഷാരൂഖ് ഖാന്‍റെ കിടിലൻ ലുക്കും ആരാധകർക്ക് പുതിയ സിനിമയെ കുറിച്ച് പ്രതീക്ഷ നൽകുന്നുണ്ട്.

എന്നാൽ, കിങ് ഖാന്‍റെ പുതിയ ചിത്രത്തെ കുറിച്ച് താരത്തിന്‍റെ ഭാഗത്ത് നിന്നും സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. നെറ്റ്ഫ്ലിക്സ് റിലീസായ ബേതാള്‍ ആണ് ഷാരൂഖ് ഖാന്‍റെ നിർമാണത്തിൽ ഒരുങ്ങിയ പുതിയ വെബ് സീരീസ്. 2018ല്‍ റിലീസ് ചെയ്ത 'സീറോ' ആണ് ഷാരൂഖിന്‍റേതായി ഒടുവില്‍ പ്രദർശനത്തിന് എത്തിയ ചിത്രം. അനുഷ്‌ക ശർമ, കത്രീന കൈഫ് എന്നിവർക്കൊപ്പം കിങ് ഖാൻ അഭിനയിച്ച സീറോ ബോക്‌സോഫീസില്‍ പരാജയപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.