ബോളിവുഡ് നടന്‍ സുശാന്ത് സിംഗിന്‍റെ മരണം വലിയ ഞെട്ടലാണ് ഇന്ത്യന്‍ സിനിമയിലും ആരാധകര്‍ക്കിടയിലും ഉണ്ടാക്കിയത്. താരത്തിന്‍റെ അവസാന ചിത്രം 'ദില്‍ ബെചാര'യുടെ ട്രെയിലര്‍ കൂടി പുറത്തിറങ്ങിയതോടെ പ്രേക്ഷകരുടെ സങ്കടം ഇരട്ടിയാവുകയാണ്. അടുത്തിടെയാണ് നടി താരാകല്യാണിന്‍റെ അമ്മയും നര്‍ത്തകിയുമായ സുബ്ബലക്ഷ്മി സുശാന്ത് സിംഗിനൊപ്പം നൃത്തം ചെയ്യുന്ന ഒരു വീഡിയോ സൗഭാഗ്യ വെങ്കിടേഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. നിമിഷങ്ങള്‍ക്കകം വീഡിയോ വാര്‍ത്തയാവുകയും വൈറലാവുകയും ചെയ്തു. ഇക്കുറി സുബ്ബലക്ഷ്മിയുടെ മടിയില്‍ തലചായ്‌ച്ച് കിടക്കുന്ന സുശാന്തിന്‍റെ ചിത്രമാണ് സൗഭാഗ്യ പങ്കുവച്ചത്. ആദ്യമായാണ് അമ്മൂമ്മയുടെ സ്നേഹം പങ്കിട്ട് പോയതില്‍ എനിക്ക് അസൂയ തോന്നാതിരുന്നതെന്നാണ് സൗഭാഗ്യ ചിത്രത്തോടൊപ്പം കുറിച്ചത്. നിരവധിപേരാണ് ചിത്രത്തിന് കമന്‍റുകളും ലൈക്കുകളുമായി എത്തുന്നത്.
- " class="align-text-top noRightClick twitterSection" data="
">